മന്ത്ര പ്രസിഡന്റ് ഹരി ശിവരാമന്റെ ഫ്ലോറിഡാ സന്ദർശനം വൻ വിജയം

മലയാളി ഹൈന്ദവ ജനതയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു, മികച്ച രീതിയിൽ അവരുടെ ഉന്നതിക്കായി പ്രവർത്തിക്കുന്ന KHSF പോലുള്ള സംഘടനകളെ കോർത്തിണക്കി, ആ സമൂഹത്തിനു പുതുചൈതന്യം നൽകാൻ “മന്ത്ര” (Malayalee Association of North American Hindus – MANTRAH) പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ഹരി ശിവരാമൻ അറിയിച്ചു. കെ‌എച്ച്‌എസ്‌എഫ് ഓണ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗത്ത് ഫ്ലോറിഡയിലെ ഹൈന്ദവ ആത്മീയ പ്രവർത്തനങ്ങളിൽ കെ‌എച്ച്എസ്എഫ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള ആനന്ദൻ നിരവേൽ മന്ത്രയുടെ ഭാഗമായത് ഏറെ അഭിമാനം നൽകുന്നുവെന്ന് ശ്രീ ഹരി അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ക്ഷേത്ര നഗരി എന്നറിയപ്പെടുന്ന ഹ്യൂസ്റ്റണിൽ 2023 ജൂലൈയിൽ നടത്തപ്പെടുന്ന വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം KHSF കുടുംബാംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി. മന്ത്രയുടെ ശക്തമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു KHSF കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. തുടർന്ന് ഫ്‌ളോറിഡയിലുള്ള വിവിധ ഹൈന്ദവ നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.

KHSF പ്രസിഡന്റ് ശിവകുമാർ നായർ, സെക്രട്ടറി ബിനീഷ് വിശ്വം, ട്രഷറർ ദിപുരാജ് ദിവാകരൻ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ഓണ പരിപാടികൾക്ക് ശ്രീമതി മിനി ശിവനും, ഡോക്ടർ ജഗതി നായർ, ശ്രീമതി വത്സാ വേണു എന്നിവർ തിരുവാതിരക്കും, വിഭവസമൃദ്ധമായ സദ്യക്ക് ആനന്ദൻ നിരവേലും നേതൃത്വം നൽകി. മഹാബലിയായി സൂരജ് വേഷമിട്ടപ്പോൾ സുശീൽ നാലകത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളം നടന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News