ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ദുബൈയില്‍ പുതുതായി പണി കഴിപ്പിച്ച ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു

ദുബൈ: ജബൽ അലിയിൽ പണികഴിപ്പിച്ച പുതിയ ക്ഷേത്രം സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഇന്നലെ ഒക്ടോബർ 4-ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുഎഇ, ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. ദസറ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നത്.

നിരവധി മസ്ജിദുകളും ഗുരുനാനാക്ക് ദർബാർ ഗുരുദ്വാരയും ഉൾപ്പെടുന്ന ജബൽ അലിയുടെ ‘ആരാധന ഗ്രാമം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് പുതിയ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. യുഎഇയിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ സിന്ധി ഗുരു ദർബാർ ക്ഷേത്രത്തിന്റെ വിപുലീകരണമാണ് ഈ ക്ഷേത്രം. 2020 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് ഏത്‌ മതസ്ഥര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. കൂടാതെ ക്ഷേത്രത്തില്‍ 16 ദേവതകള്‍, ഗുരു ഗ്രന്ഥ സാഹിബ്, സിഖുകാരുടെ വിശുദ്ധ ഗ്രന്ഥം, മറ്റ് ഇന്‍റീരിയര്‍ വര്‍ക്കുകള്‍ എന്നിവ കാണുന്നതിനും അനുവാദം നല്‍കിയിരുന്നു. വെളുത്ത മാർബിൾ പതിച്ച ക്ഷേത്രത്തിന്‍റെ അകത്തളങ്ങള്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണെത്തിയത്.

ക്ഷേത്രത്തിന് മുന്നില്‍ അലങ്കരിച്ച തൂണുകളും, അറബി ഹിന്ദു, ജ്യാമിതീയ രൂപങ്ങളും കാണാനാവും. ത്രീഡി പ്രിന്‍റ് ചെയ്‌ത വലിയ താമര ചിത്രമുള്ള പ്രധാന പ്രാര്‍ഥന ഹാളിലാണ് ഭൂരിഭാഗം പ്രതിഷ്‌ഠകളും സ്ഥാപിച്ചിരിക്കുന്നത്. രാവിലെ ആറ് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് ക്ഷേത്ര പ്രവേശനത്തിലുള്ള സമയം.

പ്രതിദിനം 1000 മുതൽ 1200 വരെ സന്ദർശകർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാം. ക്ഷേത്രത്തിൽ പ്രവേശിക്കാൻ QR കോഡ് വഴിയുള്ള ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. വാരാന്ത്യത്തിൽ ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർധനവ് കണക്കിലെടുത്താണ് ഇത്തരത്തിലുള്ള പ്രവേശന സംവിധാനം ഒരുക്കിയിരിക്കുന്നത്.

ദുബായിൽ ഹിന്ദു ക്ഷേത്രമെന്ന ഇന്ത്യൻ സ്വപ്നം യാഥാർത്ഥ്യമായെന്ന് യുഎഇ സ്വദേശി ഹസൻ സജ്‌വാനി ട്വീറ്റ് ചെയ്തു.

https://twitter.com/HSajwanization/status/1556652359522074625?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556652359522074625%7Ctwgr%5Ea7dd45badfabbc60c8af3579e2c40dda9d3a46ba%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fmalayalam%2Fkerala%2Finternational%2Ftop-news%2Fuaes-minister-of-tolerance-inaugurates-dubais-new-hindu-temple%2Fkerala20221005100922900900756

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment