ഇന്നത്തെ രാശിഫലം (ഒക്ടോബര്‍ 5, ബുധന്‍)

ചിങ്ങം: ജോലി സ്ഥലത്തെ സഹപ്രവര്‍ത്തകരുമായി നിങ്ങള്‍ അനിഷ്‌ടം കാണിക്കാനും നിസഹകരിക്കാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി സഹകരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യാവസ്ഥ ആയിരിക്കില്ല. നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാല്‍ നിരാശപ്പെടേണ്ട ആവശ്യമില്ല.

കന്നി: ഇന്നത്തെ ദിവസം കുട്ടികള്‍ക്ക് നല്ലതല്ല. ആമാശയ സംബന്ധമായ അസുഖത്തിന് സാധ്യതയുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നതിന് വിപരീതമായി കാര്യങ്ങള്‍ നടന്നേക്കാം. അപ്രതീക്ഷിതമായ സാമ്പത്തിക ചെലവുകളുണ്ടായേക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവിടാന്‍ അവസരമൊരുങ്ങും.

തുലാം: ഇന്ന് നിങ്ങള്‍ക്ക് മാനസിക പ്രയാസങ്ങളുടെ ദിവസമാണ്. പ്രതികൂല ചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉല്‍കണ്ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ വസ്തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക.

വൃശ്ചികം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനാകും. പുതിയ ജോലി ലഭിക്കാനിടയുണ്ട്. ജോലി സംബന്ധമായ കാര്യങ്ങളില്‍ സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിച്ചേക്കാം. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള അവസരം ലഭിക്കും. വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന പരീക്ഷകളില്‍ വിജയം ലഭിക്കും. ചെറിയ യാത്ര പോവാന്‍ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങള്‍ക്ക് ഉത്തമമായ ദിനമല്ല. നിങ്ങള്‍ക്ക് ഇഷ്‌ടമില്ലാത്ത കാര്യങ്ങള്‍ക്കായി നിങ്ങളുടെ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചേക്കാം. അതിന് വഴങ്ങാതിരിക്കുക. വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നാശം സംഭവിച്ചേക്കാം.

മകരം: നിങ്ങളുടെ തൊഴിലിലും സംരംഭത്തിലും അനൂകൂല മാറ്റങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിച്ചേക്കും. സുഹൃത്തുക്കളുമായി കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പ്രെമോഷന്‍ ലഭിച്ചേക്കും. ആരോഗ്യ പ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമാണ്. നിങ്ങളുടെ സംസാരിക്കാനുള്ള കഴിവിന് ഇന്ന് പ്രശംസ ലഭിക്കാനിടയുണ്ട്. പരിപാടികളിലും ചര്‍ച്ചകളിലും മികച്ച രീതിയില്‍ അവതരണം നടത്താന്‍ നിങ്ങള്‍ക്കാകും. അതുകൊണ്ട് തന്നെ വിജയകരമായ ദിവസമായിരിക്കും നിങ്ങള്‍ക്കിന്ന്.

മീനം: മതപരമായി പ്രാധാന്യമര്‍ഹിക്കുന്നയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് അവസരമൊരുങ്ങും. മതപരമായ കാര്യങ്ങള്‍ നിങ്ങളുടെ മനസിനെ സ്വാധീനിക്കാനിടയുണ്ട്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല സൗഹൃദം പുലര്‍ത്താന്‍ ശ്രദ്ധിക്കുക.

മേടം: നിങ്ങളുടെ ജീവിതാഭിലാഷങ്ങളെല്ലാം സഫലമാവുന്ന ദിവസമാണിന്ന്. നിങ്ങളുടെ ഭവനം മോടി കൂട്ടുന്നതിനായുളള ചര്‍ച്ച നടത്താനിടയുണ്ട്. ജോലി ചെയ്യുന്നയിടത്ത് നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ നിങ്ങളെ പ്രശംസിക്കാനിടയുണ്ട്. അത് നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കൂടുതല്‍ ഉത്സാഹം നല്‍കും. എന്നിരുന്നാലും ജോലി ഭാരം നിങ്ങള്‍ക്ക് പ്രയാസം സൃഷ്‌ടിച്ചേക്കാം. ജോലിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ യാത്രകള്‍ പോകേണ്ടതായി വരും. അത് ഫലപ്രദമായൊരു യാത്രയാകും. ആരോഗ്യ കാര്യങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

ഇടവം: പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിന് വളരെ നല്ല ദിവസമാണിന്ന്. ക്ഷേത്ര ദര്‍ശനം നടത്താന്‍ സാധ്യത. അതിലൂടെ നിങ്ങളുടെ മനോനില മെച്ചപ്പെടുത്താനാകും. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക.

മിഥുനം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. പുതിയതായി ജോലിയോ മറ്റ് ബിസിനസുകളോ തുടങ്ങുന്നത് ഒഴിവാക്കുക. യാത്രക്കിടെ അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. മറ്റുള്ളവരുമായി തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. ചില സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കോപം നിയന്ത്രിക്കുക. നിങ്ങളുടെ വികാരങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ നാശം സംഭവിച്ചേക്കാം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. നല്ല ഭക്ഷണവും നല്ല സൗഹൃദങ്ങളും ലഭിക്കും. വിനോദ യാത്ര ചെയ്യാന്‍ സാധിച്ചേക്കും. നിങ്ങളുടെ പങ്കാളിയുമൊത്ത് സമയം ചെലവിടാന്‍ നിങ്ങള്‍ക്കായേക്കും. ജോലി സംബന്ധമായി നിങ്ങള്‍ പ്രശംസയും അഭിനന്ദങ്ങളും ലഭിക്കും.

Print Friendly, PDF & Email

Leave a Comment

More News