ഐ‌ഒ‌സി ചിക്കാഗോ ഗാന്ധി അനുസ്മരണ യോഗം നടത്തി

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഗാന്ധി അനുസ്മരണ യോഗം ചിക്കാഗോയില്‍ നടന്നു. ഗാന്ധി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വൈകുന്നേരമായിരുന്നു അനുസ്മരണ യോഗം. ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചിക്കാഗോയിലെ വിവിധ സാമൂഹിക, സാംസ്കാരിക നേതാക്കളും അനുസ്മരണായോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

പ്രസിഡന്റ് സന്തോഷ് നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഐഒസി യുഎസ്എ കേരള ഘടകം ചെയര്‍മാന്‍ തോമസ് മാത്യു ഏവരേയും സ്വാഗതം ചെയ്തു. അഹിംസയിലൂന്നിയ സത്യഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അറിയപ്പെടുന്ന മഹാത്മാഗാന്ധി സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ചു പ്രവര്‍ത്തിക്കുവാന്‍ എപ്പോഴും ശ്രമിച്ചിരുന്നുവെന്നും, അത് ഏവരുടെയും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ അപേക്ഷിച്ചിരുന്ന വ്യക്തിയായിരുന്നുവെന്നും പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചു.

ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, മുന്‍ പ്രസിഡന്റുമാരായ പോള്‍ പറമ്പി, പ്രഫ. തമ്പി മാത്യു എന്നിവരും, ചിക്കാഗോയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ജെയ്ബു മാത്യു കുളങ്ങര, മേരി കുഞ്ഞ് (ഫ്ളോറിഡ), പീറ്റര്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി ഇടാട്ട്, സിബു കുളങ്ങര, റോയി മുളങ്കുന്നം, ടോമി അമ്പേനാട്ട്, ടോമി ഇടത്തില്‍, ബിജു കൃഷ്ണന്‍, പ്രവീണ്‍ തോമസ്, തോമസ് പൂതക്കരി തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ബിജു കണ്ടത്തില്‍ നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.

 

Leave a Comment

More News