ഒറിഗണ്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കന്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ

ഒറിഗണ്‍: 1987 മുതല്‍ തുടര്‍ച്ചയായി ഒറിഗണ്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത്തവണ സ്ഥാനം നിലനിര്‍ത്താനാവില്ലെന്ന് സര്‍വ്വെ. മാത്രമല്ല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി അട്ടിമറി വിജയം നേടുമെന്നും സര്‍വ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.

ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ക്രിസ്റ്റില്‍ ഡ്രേസണ്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ സ്ഥാനം നിലനിര്‍ത്തുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ കേറ്റി ബ്രൗണിനെ തന്നെയാണ് ഡമോക്രാറ്റിക് പാര്‍ട്ടി കളത്തിലിറക്കിയിരിക്കുന്നത്.

പ്രധാന രണ്ടു പാര്‍ട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥികൂടി (ബെറ്റ്‌സ് ജോണ്‍സണ്‍) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സഭയുടെ മുന്‍ ന്യൂനപക്ഷ നേതാവായിരുന്ന ക്രിസ്റ്റില്‍ ഒറിഗണ്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്‌നവും, വര്‍ധിച്ചുവരുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെടുന്നതും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവര്‍ണര്‍ പരാജയപ്പെടുന്നു.

സംസ്ഥാനത്തെ 64 ശതമാനം സര്‍വ്വെയില്‍ പങ്കെടുത്ത വോട്ടര്‍മാര്‍ നീതിന്യായ വ്യവസ്ഥയെ പഴിചാരുകയാണ്. ദശാബ്ദങ്ങളായി ഭരണം കൈയ്യാളുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഭരണം തെറ്റായ ദിശയിലാണെന്ന് മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും കരുതുന്നു. ഇതുകൊണ്ടുതന്നെയാണ് വോട്ടര്‍മാര്‍ ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ മാറ്റങ്ങള്‍ക്കുവേണ്ടി ജയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News