മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് നിര്‍ണ്ണായക ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വര്‍ണ്ണകടത്ത് പ്രതി സ്വപ്ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആരോപണം നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കുരുക്കിലാക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് സ്വപ്ന സുരേഷ്. ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ശ്രീരാമകൃഷ്ണനെ സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളിയുയര്‍ത്തിയിരിക്കുന്നത്. മാനനഷ്ടക്കേസ് നൽകിയാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും സ്വപ്ന ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കുള്ള ഏറ്റവും ലളിതവും വിനീതവുമായ മറുപടി ഇതാണെന്ന വരികളിൽ തുടങ്ങുന്ന സ്വപ്‌നയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെട്ട ഏഴ് ചിത്രങ്ങൾ ‘സർ, ഇതാണ് നിങ്ങളുടെ ഉത്തരം’ എന്ന അടിക്കുറിപ്പോടെയാണ് സ്വപ്‌ന ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

Print Friendly, PDF & Email

Related posts

Leave a Comment