ഐ‌എസ്‌എൽ 2022/23: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവയെ 3-1 ന് പരാജയപ്പെടുത്തി

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് (നവംബർ 13 ഞായറാഴ്ച) കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയെ 3-1ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് 2022/23 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) കാമ്പെയ്‌നിലെ മൂന്നാം വിജയം ഉറപ്പിച്ചു.

ആദ്യ പകുതിയിൽ നാല് മിനിറ്റിനുള്ളിൽ അഡ്രിയാൻ ലൂണയും ദിമിട്രിയോസ് ഡയമന്റകോസും രണ്ട് ഗോളുകൾ നേടിയതിന് ശേഷം രണ്ടാം പകുതിയിൽ ഇവാൻ കല്യൂസ്‌നിയും ചേർന്നു.

ഗോവയ്ക്കായി നോഹ സദാ (67) ഒരു ഗോള്‍ തിരിച്ചടിച്ചു. മലയാളി താരം രാഹുല്‍ കെപിയുടെ മികച്ച പ്രകടനം മഞ്ഞപ്പടയുടെ വിജയത്തില്‍ നിര്‍ണായകമായി. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിന്റെ ആദ്യപകുതിയുടെ അവസാന മിനിറ്റുകളിലാണ്‌ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട്‌ ഗോളുകള്‍ പിറന്നത്‌.

ജയത്തോടെ ആറ്‌ കളികളില്‍ നിന്നായി ഒന്‍പത്‌ പോയിന്റുമായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. അഞ്ച്‌ കളികളില്‍ നിന്നായി ഒന്‍പത്‌ പോയിന്റുള്ള ഗോവ നാലാം സ്ഥാനത്താണ്‌.

https://twitter.com/KeralaBlasters/status/1591824507559612416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1591824507559612416%7Ctwgr%5Effb525962857d4cb5a5f7997ec2783559d20135a%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fmalayalam%2Fkerala%2Fsports%2Fother-sports%2Fisl-2022-kerala-fc-blasters-vs-fc-goa-highlights%2Fkerala20221113230248118118526

 

Print Friendly, PDF & Email

Leave a Comment