ആരോഗ്യനില തൃപ്തികരമല്ല, ആശുപത്രിയിലാണ്; എല്ലാവരുടെയും പ്രാർത്ഥന വേണം: സുമ ജയറാം

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമാ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണവര്‍.

മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് എന്നീ നടന്മാരോടൊപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സുമ. ഇപ്പോഴിത ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്.

Leave a Comment

More News