എറണാകുളം റവന്യൂ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 എന്നീ തിയ്യതികളില്‍ മൂത്തകുന്നത്ത്

എറണാകുളം: 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും.

മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയാകും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ആമുഖ പ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻ്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു. അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

Print Friendly, PDF & Email

Leave a Comment

More News