ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍

ന്യൂയോര്‍ക്ക് : ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍, ഫോമയുടെ 2022 – 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും.

പുതിയതായി സ്ഥാനമേറ്റ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരെ കൂടാതെ കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അനേകം ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍ അറിയിച്ചു,

പ്രവര്‍ത്തന ഉദ്ഘാടനത്തിന്റെ ആതിഥേയത്വം വഹിക്കുന്ന ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ഭാരവാഹികളായ ആര്‍ വി പി ടോമി ഇടത്തില്‍ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) അഡൈ്വസറി ബോര്‍ഡ് ജോയിന്റ് സെക്രട്ടറി ജോസി കുരിശിങ്കല്‍,നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോയി പീറ്റര്‍ ഇണ്ടിക്കുഴി, സിബി പതിക്കല്‍ കൂടാതെ ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം തുടങ്ങിയവരാണ് പരിപാടികളുടെ ഒരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്,

പരമാവധി ആളുകളെ പങ്കെടുപ്പിച്ചു ചടങ്ങ് വന്‍വിജയമാക്കുവാന്‍ പ്രസിഡന്റ് ജേക്കബ് തോമസിന്റെയും ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരുടെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പരിപാടി വിജയകരമാക്കുവാന്‍ സഹായിക്കുമെന്നും എല്ലാവരെയും പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ആര്‍ വി പി ടോമി ഇടത്തില്‍ അറിയിച്ചു.

Leave a Comment

More News