രോഹിത്-കോഹ്‌ലി ഉൾപ്പടെയുള്ള ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി; ആദ്യ ഏകദിനം ഡിസംബർ നാലിന്

ധാക്ക: മൂന്ന് മത്സരങ്ങളുടെ ഏകദിനവും തുടർന്ന് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും കളിക്കാൻ ടീം ഇന്ത്യ ബംഗ്ലാദേശിലെത്തി. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, കെ എൽ രാഹുൽ എന്നിവർ ഈ പര്യടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങുകയാണ്. ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് മൂവർക്കും വിശ്രമം അനുവദിച്ചിരുന്നു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന ശിഖർ ധവാനും വാഷിംഗ്ടൺ സുന്ദറും വെള്ളിയാഴ്ച ധാക്കയിൽ ടീം ഇന്ത്യയ്‌ക്കൊപ്പം ചേരും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ഏകദിനം ഡിസംബർ 4 ന് ഇന്ത്യ കളിക്കാനിരിക്കുകയാണ്. രോഹിതിന്റെ അഭാവത്തിൽ, ന്യൂസിലൻഡിൽ നടന്ന ഏകദിന പരമ്പരയിൽ ഇന്ത്യ 0-1 ന് പരാജയപ്പെട്ടപ്പോൾ ശിഖർ ധവാൻ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു.

ഡിസംബർ 4, 7, 10 തീയതികളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും ഏകദിനങ്ങൾ ഇന്ത്യ കളിക്കും. ഇതിന് ശേഷം ആദ്യ ടെസ്റ്റ് മത്സരം ഡിസംബർ 14 മുതലും രണ്ടാം ടെസ്റ്റ് ഡിസംബർ 22 മുതലും നടക്കും. ബംഗ്ലാദേശിൽ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകളിൽ രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുക. അതേസമയം, ഏകദിന പരമ്പരയിൽ തമീം ഇഖ്ബാൽ ബംഗ്ലാദേശിന്റെ നായകനാകും.

ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോഹ്‌ലി, രജത് പതിദാർ, ശ്രേയസ് അയ്യർ, രാഹുൽ ത്രിപാഠി, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ഷഹബാസ് അഹമ്മദ്, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് ഷമി സിറാജ്, ദീപക് ചാഹർ, കുൽദീപ് സെൻ.

ഇന്ത്യൻ ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോഹ്‌ലി (വൈസ് ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, ഋഷഭ് പന്ത് (WK), ശ്രീകർ ഭരത്, കുൽദീപ് യാദവ് , ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

Print Friendly, PDF & Email

Leave a Comment

More News