തുടക്കത്തിലെ നെഞ്ചിടിപ്പോടെയുള്ള ആവേശം; ഷൂട്ടൗട്ടിൽ രണ്ട് ഗോളടിച്ചതിന് പിന്നാലെ ഗോളി മാർട്ടിനെസിന്റെ ആഹ്ലാദ നൃത്തം

ദോഹ: ഖത്തർ ലോക കപ്പിന്റെ ഇഞ്ചുറി ടൈമും പെനാൽറ്റി ഷൂട്ടൗട്ടും കടന്ന് അർജന്റീന സെമിയിൽ. പ്രഹരങ്ങളിലും തിരിച്ചടികളിലും കലാശിച്ച പിരിമുറുക്കമുള്ള രണ്ടാം പാദത്തിൽ നെതർലൻഡ്‌സിനെതിരെ 4-3 പെനാൽറ്റി ഷൂട്ടൗട്ടിന്റെ വിജയത്തോടെയാണ് മെസിപ്പടയുടെ കുതിപ്പ്. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടഞ്ഞ എമിലിയാനോ മാർട്ടിനെസ് മുന്നേറ്റത്തിൽ ബ്ലൂ ആർമിയെ തുണച്ചു. അർജന്റീനയുടെ ആറാം സെമി പ്രവേശനമാണിത്.

നിശ്ചിത 90 മിനിറ്റിലും അധികസമയത്തും ഇരുടീമുകളും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അർജന്റീനയ്ക്കായി നഹ്വെൽ മൊളീനയും നായകൻ ലയണൽ മെസിയും ലക്ഷ്യം കണ്ടപ്പോൾ നെതർലാൻഡ്‌സിനായി വൗട്ട് വെഗോസ്റ്റ് ഇരട്ട ഗോളുകൾ നേടി.

ഷൂട്ടൗട്ടിൽ ലയണൽ മെസ്സി, ലിയാൻഡ്രോ പെരെഡാസ്, ഗോൺസാലോ മൊണ്ടിയാൽ, ലൗട്ടാരോ മാർട്ടിനെസ് എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ എൻസോ ഫെർണാണ്ടസ് നാലാം കിക്ക് പിഴച്ചു. ഓറഞ്ചു പടയുടെ ആദ്യ രണ്ട് കിക്കെടുത്ത നായകൻ വിർജിൽ വാൻ ഡിജിക്, സ്റ്റീവൻ ബെർഗ്യൂസ് തയ്യാറാക്കിയ ഷോട്ടുകൾ മാർട്ടിനസ് തടുത്തപ്പോൾ ടിയൂൺ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോസ്റ്റ്, ലുക്ക് ഡിയോങ് എന്നിവർ ലക്ഷ്യം നേടി. ബ്രസീലിനെ ഷൂട്ടൗട്ടിൽ കീഴടക്കുന്ന ക്രൊയേഷ്യയാണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ.

പ്രതിരോധം അരക്കെട്ടുറപ്പിച്ച് ശക്തമായ ടീമുകളുമായാണ് ഇരുസംഘങ്ങളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ നെതർലൻഡ്‌സിന്റെ മുന്നേറ്റങ്ങൾ ചെറുത്ത് നിന്ന അർജന്റീന പതിയെ മത്സരത്തിലേക്കെത്തി. 22-ാം മിനിറ്റിൽ മെസിയുടെ 25 വാര അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 33-ാം മിനിറ്റിൽ ഡി പോളിന്റെ നിലംപറ്റുന്ന ഷോട്ട് ഗോൾകീപ്പർ നൊപ്പോർട്ട് അനായാസം കൈപ്പിടിയിലാക്കി.

ക്ലാസിക്കൽ അസിസ്റ്റ് : 35-ആം മിനിറ്റിൽ ദീർഘവീക്ഷണത്തോടെ മെസി നൽകിയ മനോഹരമായ പാസ് നെതർലാൻഡ്‌സിൻറെ പ്രതിരോധം കീറിമുറിച്ച് നഹ്വെൽ മൊളീനയിലേക്ക്. പാസ് അനായാസം കാലിൽ കുരുക്കിയ മൊളീന പ്രതിരോധതാരം വാൻ ഡിജിക്കിനെയും ഗോൾകീപ്പർ നൊപ്പേർട്ടിനെയും മറികടന്ന് വലകുലുക്കി. ലുസൈൽ ആശുപത്രിയിൽ അർജന്റീനൻ ആരാധകർ ആനന്ദനൃത്തമാടി.

രണ്ടാം പകുതിയിൽ 54-ാം മൈതാന മധ്യത്തിൽ പന്ത് മിനിറ്റിൽ പിടിച്ചെടുത്ത മെസി ഡച്ച് പ്രതിരോധത്തെ കാഴ്ചക്കാരാക്കി മക് അലിസ്റ്ററിന് നൽകിയ മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു. പിന്നാലെ മെസിയെ വീഴ്ത്തിയതിന് ബോക്‌സിനരികിൽ നിന്ന് ലഭിച്ച ഫ്രീകിക്ക് വലയെ തൊട്ടുരുമ്മിയാണ് പുറത്തായത്.

ഗോൾനേട്ടത്തിൽ ബാറ്റിസ്റ്റ്യൂട്ടയ്‌ക്കൊപ്പം : 72-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പർട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു. മാർകസ് അക്യൂനയെ ബോക്‌സിനകത്തുവെച്ച് ഡാംഫ്രിസ് ഫൗൾ ചെയ്‌തതിനെത്തുടർന്നാണ് അർജന്റീനയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ഈ ഗോളോടുകൂടി ലോകകപ്പിൽ അർജന്റീനയ്‌ക്ക് വേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരമെന്ന ബാറ്റിസ്റ്റ്യൂട്ടിന്റെ റെക്കോഡിനൊപ്പം മെസിയെത്തി. ഈ ഗോളോടെ ലോകകപ്പിൽ മെസിയുടെ ആകെ ഗോൾ നേട്ടം 10 ആയി ഉയർന്നു. ഈ ലോകകപ്പിലെ താരത്തിൻറെ നാലാം ഗോളാണിത്.

രണ്ട് ഗോളുകൾക്ക് പിന്നിലായെങ്കിലും വീര്യം ചോരാതെ പൊരുതിയ നെതർലാൻഡ്‌സ് ഒരു ഗോൾ മടക്കി. മികച്ച ഹെഡറിലൂടെ 83-ാം മിനിറ്റിൽ വൗട്ട് വെഗോർസ്റ്റാണ് നെതർലാൻഡ്‌സിനായി വലകുലുക്കിയത്. തൊട്ടുപിന്നാലെ ബെർഗ്യൂസിൻറെ തകർപ്പൻ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്ത് പോയി. പിന്നാലെ ഗോളടിക്കാനായി നെതർലൻഡ്‌സും ഗോൾ വഴങ്ങാതിരിക്കാനായി അർജന്റീനയും പൊരുതിയതോടെ മത്സരം കയ്യാങ്കളിയിലേക്കും നീങ്ങി.

പിന്നാലെ ജയത്തോടെ അർജന്റീന സെമിയിലേക്ക് മാർച്ച് ചെയ്യുമെന്ന് തോന്നിപ്പിച്ച സമയത്താണ് രക്ഷകനായി വീണ്ടും വെഗോർസ്റ്റ് അവതരിച്ചത്. അനാവശ്യമായി അർജന്റീന വഴങ്ങിയ ഒരു ഫ്രീകിക്കിൽ നിന്നാണ് സമനില ഗോൾ പിറന്നത്. നേരിട്ട് ഷോട്ട് ഉതിർക്കാതെ കൂപ്പ്‌മെയ്‌നേഴ്‌സ് ബോക്‌സിലേക്ക് നീക്കിനൽകിയ പന്ത് സ്വീകരിച്ച വെഗോസ്റ്റ് ഗോൾകീപ്പർ മാർട്ടിനെസ്സിനെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു.

എക്സ്ട്ര ടൈമിൽ അർജന്റീന വിജയഗോളിനായി കിണഞ്ഞുശ്രമിച്ചു. 119-ാം മിനിറ്റിൽ ലഭിച്ച സുവർണ്ണാവസരം ലൗട്ടാറോ മാർട്ടിനെസ് പാഴാക്കി. എക്‌സ്‌ട്ര ടൈം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ എൻസോ ഫെർണാണ്ടസിൻറെ ഷോട്ട് ബാറിലിടിച്ച് തെറിച്ചു. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 15 മഞ്ഞക്കാർഡുകളാണ് മത്സരത്തിൽ പിറന്നത്.

നെതർലൻഡ്‌സിനായി ആദ്യം കിക്കെടുത്തത് വാൻ ഡിജിക്ക്. താരത്തിൻറെ കരുത്തുറ്റ ഷോട്ട് മുഴുനീള ഡൈവിലൂടെ മാർട്ടിനസ് തടഞ്ഞു. അർജന്റീനക്കായി മെസിയുടെ മറുപടി അനായാസം വലയിൽ. രണ്ടാം കിക്കിൽ ബെർഗ്യുസിനും മാർട്ടിനസിന് മുന്നിൽ പിഴച്ചതോടെ നെതർലൻഡ്‌സ് തിരിച്ചടി നേരിട്ടു. പിന്നാലെ വന്ന പരഡെസ് ലക്ഷ്യം കണ്ടതോടെ അർജന്റീന 2-0ന് മുന്നിൽ.

മൂന്നാം കിക്ക് ഇരു ടീമുകളും ഗോളാക്കി. നെതർലൻഡ്‌സിനായി കൂപ്‌മൈനേഴ്‌സും അർജന്റീനയ്‌ക്കായി മൊണ്ടിയലും സ്‌കോർ ചെയ്തു. വെഗോർസ്റ്റിന്റെ നാലാമത്തെ കിക്ക് വലയിലായപ്പോൾ എൻസോയുടെ ഷോട്ട് പുറത്തേക്ക്.

നെതർലൻഡിനായി ലുക് ഡിയോങ് അവസാന കിക്ക് നേടിയതോടെ 3-3 സമനില. അർജന്റീനയുടെ അവസാന കിക്ക് ലൗട്ടാരോ മാർട്ടിനെസിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച മാർട്ടിനെസ് ലയണൽ സ്‌കലോനിക്കും സംഘത്തിനും സെമി ടിക്കറ്റ് ഉറപ്പിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News