എയർ ഇന്ത്യ എക്‌സ്‌പ്രസ് സമരം: ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ട ഭര്‍ത്താവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഭാര്യക്ക് കഴിഞ്ഞില്ല

തിരുവനന്തപുരം: ഹൃദയാഘാതം മൂലം ഒമാനിലെ ഹോസ്പിറ്റലില്‍ ഐസിയുവിൽ കഴിഞ്ഞിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാന്‍ കഴിഞ്ഞില്ലെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ മിന്നല്‍ പണിമുടക്കുമൂലം ഒമാനിലെക്കുള്ള യുവതിയുടെ യാത്ര തടസ്സപ്പെട്ടതാണ് കാരണം.

മസ്‌കറ്റിൽ ഭർത്താവിനെ കാണാൻ മെയ് എട്ടാം തിയ്യതിക്കുള്ള ടിക്കറ്റ് അമൃത എന്ന യുവതി ബുക്ക് ചെയ്തിരുന്നു. എന്നാൽ, അവര്‍ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയതായ വിവരം അറിഞ്ഞത്. വിമാനത്താവളത്തില്‍ വെച്ച് അവര്‍ പ്രതിഷേധിച്ചപ്പോള്‍ മറ്റൊരു എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റിൽ അടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കി. പക്ഷേ നിർഭാഗ്യവശാൽ, അതും റദ്ദാക്കിയതോടെ അവരുടെ യാത്രാ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കേണ്ടിവന്നു എന്നു പറയുന്നു.

ഇന്നലെ (തിങ്കളാഴ്ച) ഒമാനിൽ നിന്ന് ഭർത്താവിൻ്റെ മരണവാർത്തയാണ് നാട്ടില്‍ അറിഞ്ഞത്. “അവസാനമായി അദ്ദേഹത്തെ കാണാന്‍ കഴിയാതെ വന്നത് എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പിടിപ്പുകേടാണെന്ന് യുവതി പറഞ്ഞു. മറ്റൊരു വിമാനത്തിൽ
കയറ്റിവിടാന്‍ എയർലൈനിനോട് അപേക്ഷിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തില്ല” എന്ന് അമൃതയുടെ അമ്മ ഒരു മാധ്യമത്തോട് പറഞ്ഞു.

തനിക്ക് ഭാര്യയെയും കുട്ടികളെയും കാണണമെന്ന് അമൃതയുടെ ഭർത്താവ് പറഞ്ഞിരുന്നതായും അതിനാലാണ് അദ്ദേഹത്തെ കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അവർ പറഞ്ഞു.

പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിച്ച അമൃത, രണ്ടാമത്തെ വിമാനവും റദ്ദാക്കിയതിന് ശേഷം ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എയർലൈൻ പറഞ്ഞതായി പറഞ്ഞു.

“അടുത്ത നാല് ദിവസത്തേക്ക് എല്ലാ വിമാനങ്ങളും നിറഞ്ഞുവെന്നും അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ പറഞ്ഞു,”
അമൃത പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭര്‍ത്താവിനോട് താന്‍ ഫോണിൽ സംസാരിച്ചതായി അമൃത പറഞ്ഞു. കഴിയുന്നതും താന്‍ അവിടെ എത്താൻ ശ്രമിക്കാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതായും അമൃത മാധ്യമങ്ങളോട് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News