ഐഎഎഫിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റൊമാനിയയിൽ നിന്ന് തിരിച്ചെത്തി. ഇരുന്നൂറോളം ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഡല്‍ഹിയിലെ ഹിന്‍‌ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങി. സി-17 ഗ്ലോബ്മാസ്റ്ററിൽ നിന്ന് ഇന്ത്യക്കാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി അജയ് ഭട്ടും വിമാനത്താവളത്തില്‍ എത്തിയിരുന്നു.

ഉക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് നാല് മന്ത്രിമാരെ അയച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഓരോ സിവിലിയനെയും ഒഴിപ്പിക്കുന്നത് വരെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും സർവീസ് തുടരും. ഇന്ത്യാ ഗവൺമെന്റ് തങ്ങളുടെ പൗരന്മാർക്ക് ഭക്ഷണം, ടെന്റുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് c-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News