റഷ്യ-ഉക്രേനിയന്‍ യുദ്ധം: റഷ്യ ആദ്യത്തെ പ്രധാന ഉക്രേനിയൻ നഗരം പിടിച്ചെടുത്തു

ഫെബ്രുവരി 24 ന് റഷ്യൻ സൈന്യം ആക്രമിച്ചതിനുശേഷം തെക്കൻ ഉക്രെയ്‌നിലെ കരിങ്കടലിനോട് ചേർന്നുള്ള ഒരു നഗരമായ കെർസൺ റഷ്യൻ സൈന്യത്തിന്റെ കീഴിലാകുന്ന ആദ്യത്തെ പ്രധാന നഗരമായി മാറി.

ഏകദേശം 300,000 നിവാസികളുള്ള നഗരം ഉക്രേനിയൻ പ്രതിരോധം തകർക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് റഷ്യക്കാർ പിടിച്ചെടുത്തത്.

മേയർ ഇഗോർ കോലിഖേവ് ബുധനാഴ്ച ഒരു റഷ്യൻ കമാൻഡറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റഷ്യന്‍ സൈന്യം സിറ്റി കൗണ്‍സില്‍ കെട്ടിടത്തിലേക്ക് കടന്നു കയറുകയും നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തതതായി ഖേര്‍സണ്‍ മേയര്‍ ഇഗോര്‍ കോലിഖേവ് പറഞ്ഞു.

റഷ്യ പിടിച്ചെടുക്കുന്ന യുക്രൈനിലെ ആദ്യ പ്രധാന നഗരങ്ങളിലൊന്നാണ് ഖേര്‍സണ്‍. ഉക്രെയിനിന്റെ തെക്കന്‍ കരിങ്കടല്‍ തീരത്തുള്ള ഈ തുറമുഖ നഗരത്തില്‍ 300,000 മാണ് ജനസംഖ്യ.

ജനങ്ങള്‍ക്ക് മേല്‍ വെടിയുതിര്‍ക്കരുതെന്ന് റഷ്യന്‍ സൈന്യത്തോട് മേയര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ നിബന്ധനകള്‍ അനുസരിക്കാനും അദ്ദേഹം നഗരത്തിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഉക്രൈനിലേക്കുള്ള ആക്രമണം റഷ്യ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആക്രമണത്തില്‍ ഇതുവരെ 2000 സിവിലിയന്‍സ് കൊല്ലപ്പെട്ടു. യുക്രൈനില്‍ നിന്നും 10 ലക്ഷം പേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. യുഎന്നാണ് കണക്കുകള്‍ പുറത്തു വിട്ടത്.

യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖര്‍കീവിലും കഴിഞ്ഞ ദിവസം വലിയ തോതില്‍ റഷ്യന്‍ ആക്രമണം നടന്നു. ജനവാസ മേഖലകളിലേക്കാണ് മിസൈലാക്രമണങ്ങള്‍ നടന്നെന്നും നിരവധി പേര്‍ കൊല്ലപ്പെട്ടതായും നഗരത്തിന്റ മേയര്‍ പറഞ്ഞു.

അതേസമയം ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്കുള്ള റഷ്യന്‍ നീക്കങ്ങള്‍ അയഞ്ഞതായാണ് നിലവില്‍ ലഭിക്കുന്ന വിവരം. കീവിനെ വളയാനുള്ള റഷ്യന്‍ സൈനിക നീക്കമാണ് മന്ദഗതിയിലായത്. കീവിന്റെ വടക്കന്‍ അതിര്‍ത്തിയുള്ള വന്‍ റഷ്യന്‍ സൈനിക സന്നാഹം ഇവിടെ നിന്നും നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ ധനകാര്യ സ്ഥാപനങ്ങൾക്കും സെൻട്രൽ ബാങ്കിനും മേൽ കഠിനവും കര്‍ക്കശവുമായ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉക്രെയ്നിലെ പുടിന്റെ യുദ്ധത്തിന് ധനസഹായം നൽകാനുള്ള അതിന്റെ കഴിവിനെ ബാധിക്കും. പല യൂറോപ്യൻ രാജ്യങ്ങളും സംഘട്ടന മേഖലകളിൽ ഇടപെടുന്നതിനെതിരായ ദീർഘകാല നയങ്ങൾ തിരുത്തി, ഉക്രെയ്നെ സഹായിക്കാൻ ആയുധങ്ങളും സാമ്പത്തിക സഹായവും അയക്കുമെന്ന് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News