ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ച് രോഗി കത്തിക്കരിഞ്ഞു മരിച്ചു

കോഴിക്കോട്: ആംബുലന്‍സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന രോഗി കത്തിക്കരിഞ്ഞു മരിച്ചു. കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജിൽ നിന്ന് ശസ്ത്രക്രിയയ്ക്കായി ഗോവിന്ദാപുരത്തെ ആസ്റ്റർ മിംസിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാദാപുരം സ്വദേശി സുലോചന (57) മരിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ – സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, അയൽവാസിയായ പ്രസീത, ഒരു നഴ്സ് – ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണു. അതേസമയം, സുലോചന വാഹനത്തിനുള്ളിൽ കുടുങ്ങിയതിനാൽ യഥാസമയം രക്ഷിക്കാനായില്ല. ചന്ദ്രൻ്റെ നില ഗുരുതരമാണ്, മറ്റുള്ളവർ ചികിത്സയിലാണ്.

പുലർച്ചെ നാല് മണിയോടെയാണ് സംഭവം നടന്നത്. ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയും പിന്നീട് തീപിടിക്കുകയും ചെയ്യുകയായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News