ആദ്യ സ്‌നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരാകണം വിശ്വസസമൂഹം: റവ. ജോബി ജോണ്‍

ഹൂസ്റ്റണ്‍: ക്രൈസ്തവ വിശ്വാസ സമൂഹത്തിനു നേരെ വിരല്‍ ചൂണ്്ടി നിന്റെ ആദ്യ സ്‌നേഹം വിട്ടുകളഞ്ഞിരിക്കുന്നു എന്ന പ്രസ്താവനയെ തിരുത്തി കുറിച്ച് ആദ്യ സ്‌നേഹം കാത്തുസൂക്ഷിക്കുവാന്‍ കഴിയുന്നവരായി മാറണം ക്രൈസ്തവ സമൂഹമെന്ന് റവ.ജോബി ജോണ്‍ ഉദബോധിപ്പിച്ചു. മനുഷ്യരാശിയുടെ നിലനില്‍പിന് സ്‌നേഹം അനിവാര്യമാണെന്നും അച്ചന്‍ പറഞ്ഞു. വിശുദ്ധ വേദപുസ്തകത്തിലെ മര്‍മ്മപ്രധാനമായ വെളിപ്പാട് പുസ്തകത്തില്‍ ഏഴു സഭകള്‍ക്കായി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇന്നത്തെ ലോക ക്രൈസ്തവ സഭക്ക് നല്‍കുന്ന സന്ദേശമാണെന്നും അച്ചന്‍ കൂട്ടിചേര്‍ത്തു.

ഇന്റര്‍നാഷ്ണല്‍ പ്രെയര്‍ ലൈനിന്റെ 453-ാമത് സമ്മേളനത്തില്‍ ധ്യാന പ്രസംഗം  നടത്തുകയായിരുന്നു ഡാളസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ജോബി ജോണ്‍.

പ്രെയര്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ ആമുഖ പ്രസംഗം നടത്തി. പ്രെയര്‍ ലൈനിന്റെ ആരംഭം മുതല്‍ മുടങ്ങാതെ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഹൂസ്റ്റണില്‍ നിന്നുള്ള ചിന്നമ്മ തോമസിന്റെ 100-ാം ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നതായി സി.വി.എസ്. അറിയിച്ചു. തുടര്‍ന്ന് യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

ഡാളസ്സില്‍ നിന്നുള്ള പി.വി. ജോണ്‍ പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കുഞ്ഞുമോള്‍ ജോണ്‍ മാത്യു നിശ്തയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ.ജോബി ജോണ്‍ മുഖ്യ സന്ദേശം നല്‍കി. ഹൂസ്റ്റണില്‍ നിന്നുള്ള കോര്‍ഡിനേറ്റര്‍ റ്റി.എ.മാത്യു നന്ദി അറിയിച്ചു. തുടര്‍ന്ന് നടന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് ജോണ്‍ പി. മാത്യു നേതൃത്വം നല്‍കി. റവ.ഡോ.ഫിലിപ്പ് യോഹന്നാന്‍ സമാപന പ്രാര്‍ത്ഥനയും, ആശീര്‍വാദവും പറഞ്ഞു. ഷിജു ജോര്‍ജ് യോഗ നടപടികള്‍ നിയന്ത്രിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ജനുവരി 24 ചൊവ്വാഴ്ച നടക്കുന്ന പ്രെയര്‍ ലൈനില്‍ ബോസ്റ്റണില്‍ നിന്നും കാര്‍മല്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി മുഖ്യ പ്രഭാഷണം നടത്തും.

Print Friendly, PDF & Email

Leave a Comment

More News