നടുമുറ്റം ഖത്തർ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ദോഹ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിയാദ മെഡിക്കല്‍ സെൻ്ററുമായി സഹകരിച്ച് നടുമുറ്റം ഖത്തർ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി റിംഗ് റോഡിലെ റിയാദ മെഡിക്കല്‍ സെൻ്ററിലാണ് വെളളിയാഴ്ച രാവിലെ മുതല്‍ സ്ത്രീകൾക്കും കുട്ടികൾക്കുമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഐ സി ബി എഫ് ആക്റ്റിംഗ് പ്രസിഡന്‍റ് വിനോദ് നായർ, ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് കൺവീനർ രജനി മൂർത്തി, ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗം കുൽദീപ് കൌർ, റിയാദ മെഡിക്കല്‍ സെൻ്റർ ജനറൽ മാനേജർ ജംഷീർ ഹംസ,റിയാദ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അബ്ദുൽ കലാം, ഐ എസ് സി പ്രതിനിധി വർക്കി ബോബൻ ,നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി , കൾച്ചറൽ ഫോറം പി ആർ സെക്രട്ടറി മുഹമ്മദ് റാഫി തുടങ്ങിയർ ബിസിനസ് സെഷനിൽ സംബന്ധിച്ചു. നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി, റിയാദ ജനറല്‍ മാനേജര്‍ ജംഷീർ ഹംസ, ഐ സി ബി എഫ് ആക്റ്റിംഗ് പ്രസിഡന്‍റ് വിനോദ് നായർ, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി നടുമുറ്റം ഒരുക്കിയ കേക്ക് വേദിയിലുള്ളവർ ചേർന്ന് മുറിച്ചു വിതരണം ചെയ്തു. ഇർഫാൻ യാസീൻ, മൻഹ തഹ്സീർ, റസീന മുസ്തഫ, സബീഹ തുടങ്ങിയവർ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.ജീവിത ശൈലി രോഗങ്ങളെ കുറിച്ച് ഡോ.മഞ്ജുനാഥ് ആരോഗ്യ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു. സദസ്സിൻ്റെ സംശയങ്ങള്‍ക്ക് മറുപടി നൽകി.

ഇരുനൂറോളം ആളുകൾ മുൻകൂട്ടി മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാന്‍ രജിസ്റ്റർ ചെയ്തിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് പുറമെ സ്പോട്ട് രജിസ്ട്രേഷനും സ്വീകരിച്ചിരുന്നു. സൌജന്യ രക്ത പരിശോധന, കണ്ണ് പരിശോധന തുടങ്ങിയവക്ക് പുറമെ, ഗൈനക്കോളജി, ഇൻ്റേണൽ മെഡിസിന്‍, പീഡിയാട്രീഷൻ തുടങ്ങി വിദഗ്ധ ഡോക്ടർമാരുടെ സൌജന്യ സേവനവും മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത നടുമുറ്റം പ്രവർത്തകർക്ക് റിയാദ മെഡിക്കൽ സെൻ്റർ പ്രിവിലേജ് കാർഡുകൾ കൈമാറി. നടുമുറ്റം അഡ്മിൻ സെക്രട്ടറി ഫാത്വിമ തസ്നീം, കമ്യൂണിറ്റി സർവീസ് സെക്രട്ടറി സകീന അബ്ദുല്ല, വൈസ് പ്രസിഡന്‍റുമാരായ നുഫൈസ, നിത്യ സുബീഷ്, ട്രഷറര്‍ റുബീന മുഹമ്മദ് കുഞ്ഞി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കദീജാബി നൌഷാദ്, നജ്ല നജീബ്, സനിയ്യ കെ സി, മാജിദ മഹ്മൂദ്, ഹസ്ന ഹമീദ്, സുമയ്യ തസീൻ, അജീന അസീം, ശാദിയ ശരീഫ് , ലത കൃഷ്ണ തുടങ്ങിയവരും വിവിധ ഏരിയ പ്രവർത്തകരും നേതൃത്വം നൽകി.സന നസീം പരിപാടി നിയന്ത്രിച്ചു.

ഫോട്ടോ 1:കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു

2:നടുമുറ്റം പ്രസിഡന്‍റ് സജ്ന സാക്കി സംസാരിക്കുന്നു

3,4 :മെഡിക്കല്‍ ക്യാമ്പിൽ നിന്നും

5:റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പിൽ കേക്ക് മുറിക്കുന്നു

6: റിയാദ മെഡിക്കല്‍ സെൻ്റർ ജനറൽ മാനേജര്‍ ജംഷീർ ഹംസ സംസാരിക്കുന്നു

7:ഡോ. മഞ്ജുനാഥ് ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു

Print Friendly, PDF & Email

Leave a Comment

More News