കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്ന് തുടർച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുക നിറഞ്ഞതോടെ കൊച്ചി നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. കോർപറേഷനിലെ 74 ഡിവിഷനുകളിലും മാലിന്യം നീക്കം ചെയ്യുന്നത് നിലച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ വിവിധ ഭാഗങ്ങളിൽ മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്.
വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്. റോഡുകളുടെ വശങ്ങളില് മാലിന്യക്കൂമ്പാരമാണ്. പലതും പുഴുവരിച്ച നിലയിലുമാണ്.കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ അതിരൂക്ഷമാണ്. അതേസമയം, ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്.
