ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിന: റസാഖ് പാലേരി

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ് ഭരണകൂടം വരുത്തിവെച്ച വിനയാണെന്നും ഇതിൽ സമഗ്രാന്വേഷണം വേണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് അടിയന്തര മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ് വേണ്ടത്. കഴിഞ്ഞ ഒമ്പത് ദിവസമായി കൊച്ചി നഗര നിവാസികൾ മാലിന്യം നിറഞ്ഞ വിഷപ്പുക ശ്വസിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. ജനങ്ങളുടെ അവകാശമോ ആരോഗ്യമോ പരിസ്ഥിതി പരിപാലനമോ വികസനമോ ഒന്നുമല്ല സർക്കാരിന്റെ ലക്ഷ്യംമെന്നും സിപിഎം നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും സംസ്ഥാനം പങ്ക് വെച്ച് കൊടുക്കുകയാണ് ചെയ്യുന്നത് എന്നും തീപിടുത്തമുണ്ടായതുമുതൽ കൊച്ചിയിലെ മാലിന്യ സംസ്കരണം നിലച്ചതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു എന്നും ബ്രഹ്മപുരം പ്ലാൻറ് സന്ദർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിമാരായ ജ്യോതിവാസ് പറവൂർ, മിർസാദ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് കെ.എച്ച്. സദഖത്ത്, ട്രഷറർ സദീഖ് വെണ്ണല, സെക്രട്ടറി ഷബീർ എം.ബഷീർ, കുന്നത്തുനാട് മണ്ഡലം പ്രസിഡൻ്റ് നൗഷാദ് കെ. കെ. തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.

Print Friendly, PDF & Email

Leave a Comment

More News