കേരളത്തിൽ ട്രെയിനുകൾക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ ദുരൂഹത; അസാധാരണ കുറിപ്പ് ട്രെയിനില്‍ കണ്ടെത്തി

കാസർകോട്: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി കേരള പോലീസ്. ട്രെയിനിൽ നിന്ന് കണ്ടെത്തിയ അസാധാരണ കുറിപ്പ് ഈ ദുരൂഹത വര്‍ദ്ധിക്കുന്നതിന് ബലം നല്‍കുന്നതായും പോലീസ് പറഞ്ഞു. കല്ലേറുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് കണ്ണൂർ-മംഗളൂരു പാസഞ്ചർ ട്രെയിനിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. സംഭവത്തിൽ കാസർകോട് എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.

ഇന്നലെ കണ്ണൂരിൽ വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ സി8 കോച്ചിന്റെ ജനൽ തകർന്നു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ രണ്ട് ട്രെയിനുകൾ ആക്രമിക്കപ്പെട്ടിരുന്നു. മംഗളൂരുവിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്‌സ്പ്രസും ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനുമാണ് ആക്രമിക്കപ്പെട്ടത്.

Leave a Comment

More News