സോളാർ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ യദു പരമേശ്വരനെ വീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി 8.30ഓടെയാണ്‌ സംഭവം. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയാണ്‌ യദു. മുത്തച്ഛനും മുത്തശ്ശിമാര്‍ക്കൊപ്പമാണ്‌ തറവാട്ടില്‍ താമസിച്ചിരുന്നത്‌.

തിങ്കളാഴ്ച രാത്രി അത്താഴം കഴിക്കാനിരിക്കെയാണ്‌ സഹപാഠിയുടെ ഫോണ്‍ കോള്‍ യദുവിന്‌ ലഭിച്ചതെന്ന് മുത്തശ്ശിമാര്‍ പറഞ്ഞു. പിന്നീട് പ്രകോപിതനായി തന്റെ മുറിയിലേക്ക്‌ കയറി അകത്തു നിന്ന്‌ പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും യദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന്‌ പറഞ്ഞ്‌ സഹപാഠി മുത്തച്ഛനെ വിളിച്ചു.

വാതില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു, മുത്തച്ഛന്‍ അയല്‍വാസികളോട്‌ സഹായം തേടുകയും വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട യദുവിനെ അയല്‍വാസികളാണ്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌. പക്ഷെ, ജീവന്‍ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിന്‌ ശേഷം ചൊവ്വാഴ്ച വൈകീട്ട് മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ശവസംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക്‌ രണ്ടിന്‌ മുളങ്കാടകം ശ്മശാനത്തില്‍. വെസ്റ്റ് പോലീസ്‌ അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. ഹരി പരമേശ്വരനാണ്‌ സഹോദരന്‍.

Leave a Comment

More News