പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു

കൊല്ലം: പ്രശസ്ത ചലച്ചിത്രതാരം കുണ്ടറ ജോണി (71) ചൊവ്വാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1979ൽ പുറത്തിറങ്ങിയ ‘അഗ്‌നിപർവ്വതം’ എന്ന ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

80കളിലും 90കളിലും നിരവധി വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ പ്രശസ്തി നേടിയ നടനായിരുന്നു അദ്ദേഹം. ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.

കിരീടം, ചെങ്കോല്‍, രാജാവിന്റെ മകന്‍, അരം+അരം കിന്നരം, കഴുകന്‍, കരിമ്പന, സ്ഫടികം, ആവനാഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വില്ലനായും സഹനടനായും കുണ്ടറ ജോണി അഭിനയിച്ചു.

ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ്‌ അദ്ദേഹം അവസാനമായി അഭിനയിച്ചത്‌.

Print Friendly, PDF & Email

Leave a Comment

More News