സ്ത്രീ സൗഹൃദ ടൂറിസം കേന്ദ്രമായി കേരളം മാറും

തിരുവനന്തപുരം: ടൂറിസം മിഷന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവളം ഉള്‍പ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ടൂറിസം വകുപ്പ്‌.

ടൂറിസ്റ്റ്‌ കേന്ദ്രങ്ങളില്‍ ടാക്ടി സര്‍വീസ്‌, വിശ്രമ മുറികള്‍, ഗൈഡ്‌ സേവനങ്ങള്‍, സ്ത്രീകശ്ക്കെതിരായ അതിക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ്‌ മേഖലകളില്‍ വിവിധ സേവനങ്ങള്‍ നല്‍കാന്‍ സ്ത്രീകളെ നിയോഗിക്കും. ടാക്സി സവാരിക്കിടയിലും ഗൈഡുകള്‍ വഴിയും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതാണ്‌ ഈ നടപടിക്ക്‌ പ്രേരിപ്പിച്ചത്‌.

2018ല്‍ കോവളം ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ വിദേശ വനിതയെ ടൂറിസ്റ്റ്‌ ഗൈഡുകളായി വേഷമിട്ട രണ്ട്‌ പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത്‌ കൊലപ്പെടുത്തിയിരുന്നു.

സ്ത്രീകള്‍ നടത്തുന്ന ഹോം സ്റ്റേകളാണ്‌ മറ്റൊരു സംരംഭം. മലയോര മേഖലകളില്‍ പുരുഷന്മാര്‍ നടത്തുന്ന ഹോം സ്റ്റേകള്‍ സ്ത്രീകള്‍ക്ക്‌ പ്രത്യേകിച്ച്‌ ഒറുയ്ക്ക്‌ യാത്ര ചെയ്യുന്നവര്‍ക്ക്‌ സുരക്ഷിതമല്ലെന്ന്‌ കണക്കാക്കപ്പെടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ, താമസം, ഭക്ഷണം, ഗതാഗതം തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നയിക്കുന്ന ടൂര്‍ പാക്കേജുകളും ഉണ്ടാകും.

ടൂറിസം കേന്ദ്രങ്ങളിലെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതി 2022 ഒക്ടോബറില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനം
ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി 4.5 കോടി വകയിരുത്തി. നേരിട്ടും ഓണ്‍ലൈനായും 1800 സ്ത്രീകള്‍ പരിശീലനം നേടിയിട്ടുണ്ട്‌.

പരിപാടിയുടെ ലക്ഷ്യങ്ങള്‍:

യാത്രയില്‍ 150,000 സ്ത്രീകളുടെ ശൃംഖല സ്ഥാപിക്കുന്നു.

സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 10,000 പുതിയ ബിസിനസ്സുകള്‍ സൃഷ്ടിക്കുന്നു.

30,000 പേര്‍ക്ക്‌ തൊഴിലവസരങ്ങള്‍ നല്‍കുന്നു.

Print Friendly, PDF & Email

Leave a Comment

More News