രാശിഫലം (ഏപ്രിൽ 28 ഞായർ 2024)

ചിങ്ങം: നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ നിങ്ങള്‍ക്ക് ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഇന്ന് നിങ്ങളെ ഉല്‍ക്കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന മാനസിക വിഷമത്തിന് കാരണമാകാം.

തുലാം: എതിരാളികളെയും, ശത്രുക്കളെയും നിങ്ങളുടെ ബിസിനസിലെ നേട്ടങ്ങളില്‍ ആഗ്രഹമുള്ളവരാക്കി തീർക്കും. എന്നാൽ, അവർ ഏതുവിധേനയും നിങ്ങളെ തകർക്കാനും, ആക്ഷേപിക്കാനും ഇടയുള്ളതിനാൽ നിങ്ങൾ വളരെ സൂക്ഷിക്കണം. അവരെ നേരിടാൻ ശ്രമിക്കുന്നതിന് പകരം, നിങ്ങളുടെ രാഷ്‌ട്രീയ സ്വാധീനങ്ങൾ വിനിയോഗിക്കാനും, നിങ്ങളുടെ വിലയേറിയ ഉൾക്കാഴ്‌ചയോടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും നിങ്ങൾ ശ്രമിക്കണം.

വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. നക്ഷത്രങ്ങളും ഗ്രഹനിലയും നിങ്ങളുടെ വീട്ടിലെ സാഹചര്യം ഇന്ന് ബുദ്ധിമുട്ടുള്ളതാക്കിത്തീർക്കും. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങൾ വഴക്കിടാൻ കാരണമാകും. നിങ്ങളുടെ അനന്തമായ സ്വഭാവം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ഇന്ന് നിങ്ങൾ ആരുടെയെങ്കിലും ഹൃദയത്തെ മുറിപ്പെടുത്താന്‍ കാരണമാകുകയും പിന്നീടതില്‍ ഖേദിക്കുകയും ചെയ്യും. അതുകൊണ്ട് ക്ഷമ ശീലമാക്കുക.

ധനു: ഇന്ന് നിങ്ങൾ നിങ്ങളുടെ കാഴ്‌ചപ്പാടും, മനോഭാവവും വളരെ മാറ്റത്തോടെയാണ് പ്രകടിപ്പിക്കാൻ പോകുന്നത്. പ്രത്യേകതയുള്ള വസ്‌ത്രങ്ങളും, അനുബന്ധ സാമഗ്രികളും, വളരെ വ്യത്യസ്ഥമായ സുഗന്ധ തൈലവും ഒക്കെ കൂടി ഇന്ന് നിങ്ങളുടെ വ്യക്തിത്വത്തിന് വളരെ പുരോഗതിയുണ്ടാകും. ഇന്ന് നിങ്ങളൊരു കാന്തം പോലെയാണ്. നിങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ ഇടയിലൂടെ നിങ്ങൾ പ്രൗഢിയോടെ നടക്കും.

മകരം: ഇന്ന് വിവിധ സ്രോതസുകളിലൂടെ പണം നിങ്ങളിലേക്ക് ഒഴുകി വരും. എന്നാൽ നിങ്ങളതെല്ലാം ചിലവാക്കിയേക്കാം. നിങ്ങൾ ചിലവ് നിയന്ത്രിച്ച് കുറച്ചെങ്കിലും പണം കരുതി വയ്ക്കണം. നിങ്ങളുടെ ക്രിയാത്മകമായ പ്രവൃത്തിപരിചയം മൂലം നിങ്ങൾ നിങ്ങളുടെ ജോലിയിലെ എല്ല കുറവുകളും ഇന്ന് പരിഹരിക്കും.

കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. ബിസിനസുകാര്‍ക്ക് ഇന്ന് ഏറ്റവും നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടുകയും പുതിയ ചങ്ങാത്തങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ വിനോദയാത്രക്ക് സാധ്യത. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ വളരെ നല്ല ദിവസമാണ്. നിങ്ങള്‍ വിവാഹം കഴിക്കാനോ പ്രണയം വെളിപ്പെടുത്താനോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് അനുയോജ്യ ദിവസമാണ്.

മീനം: ബിസിനസുകാര്‍ക്ക് ഇത് വിസ്‌മയകരമായ ദിവസമാണ്. അതല്ല, നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍, നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കുമ്പോള്‍ തന്നെ പിതാവില്‍ നിന്നും നിങ്ങള്‍ക്ക് നേട്ടം വന്ന് ചേരുന്നു.

മേടം: നിങ്ങള്‍ക്കിന്ന് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും‍. ആരോഗ്യപരമായ പ്രശ്‌നങ്ങളും, ഉല്‍കണ്‌ഠയും നിങ്ങളെ അലട്ടും. അസ്വസ്ഥതയും, ക്ഷീണവും, ഉദാസീനതയും ഇന്ന് നിങ്ങളുടെ മനസിനെ വിഷമിപ്പിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ കോപം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അത് നിങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ സമീപനത്തില്‍ സത്യസന്ധമായ മാര്‍ഗം സ്വീകരിക്കുക. തീര്‍ഥാടനത്തിനും സാധ്യത.

ഇടവം: നിങ്ങള്‍ ഇന്ന് ധ്യാനിക്കുന്നതിലൂടെ ആത്മസംയമനം പാലിക്കണം. ഇന്ന് രാവിലെ മുതല്‍ക്കേ നിങ്ങള്‍ക്ക് ഒരു വല്ലായ്‌മ അനുഭവപ്പെടാം. അതോടൊപ്പം മേലധികാരിയും സഹപ്രവര്‍ത്തകരും നിങ്ങളുടെ ജോലിഭാരം കൂട്ടിക്കൊണ്ടേയിരിക്കും. നിങ്ങള്‍ വ്യഗ്രതയോടെ കാത്തിരിക്കുകയാണെങ്കിലും ജോലിയുടെ ഫലമറിയാന്‍ താമസിക്കും. ഇന്ന് നിങ്ങള്‍ നടത്തുന്ന യാത്രയും ഫലവത്താകില്ല. നിങ്ങള്‍ക്കുമാത്രം കാണാനും അനുഭവിക്കാനും കഴിയും വിധം ഉദാസീനതയും താല്‍പര്യക്കുറവും നിങ്ങളെ ഇന്ന് വലയം ചെയ്‌തിരിക്കും.

മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്‌തിയും ഇന്ന് വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഒരു യാത്ര പോയെന്നിരിക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും

കര്‍ക്കടകം: കച്ചവടത്തിലും ബിസിനസിലും ഏര്‍പ്പെട്ടവര്‍ക്ക് ഇന്ന് ഒരു ഭാഗ്യദിവസമാണ്. സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും ഒരുപോലെ നിങ്ങള്‍ക്ക് സഹായസഹകരണങ്ങള്‍ ലഭിക്കും. നിങ്ങളുടെ ജോലിയുടെ മികവില്‍ മേലധികാരിയും മതിപ്പ് പ്രകടിപ്പിക്കും. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷകരമായി സമയം ചെലവിടാന്‍ അവസരമുണ്ടാകും. ഇതെല്ലാം നിങ്ങള്‍ക്ക് ഉത്സാഹം പകരുകയും നിങ്ങളുടെ എതിരാളികള്‍ക്കും കിടമത്സരക്കാര്‍ക്കും മുകളില്‍ വിജയം കണ്ടെത്താന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.

 

Leave a Comment

More News