ഐഡിയും കണ്‍സെഷന്‍ കാര്‍ഡും സ്കൂള്‍ യൂണിഫോമും ഇല്ലാതെ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥികള്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു

കോട്ടയം: യൂണിഫോമും ഐഡി കാർഡും കൺസെഷൻ കാർഡും സ്കൂൾ ബാഗും ഇല്ലാതെ എസ്ടി ടിക്കറ്റിൽ സ്വകാര്യ ബസ്സില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ വിദ്യാര്‍ത്ഥിനിയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. പനച്ചിക്കടവ് സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മാളിയക്കടവ് – കോട്ടയം റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ് സംഭവം.

പ്രദീപിനെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എസ്ടി ടിക്കറ്റ് എടുത്ത വിദ്യാര്‍ത്ഥിയോട് കണ്ടക്ടർ കൺസഷൻ കാർഡ് ആവശ്യപ്പെട്ടു. യൂണിഫോമോ കൺസഷൻ കാർഡോ ഇല്ലാത്ത വിദ്യാർഥിനി ബസ്സില്‍ നിന്നിറങ്ങി ഒരു മണിക്കൂറിനുശേഷം ബന്ധുക്കളോടൊപ്പം ചേർന്ന് ബസ് തടഞ്ഞുനിർത്തി കണ്ടക്ടറെ മർദിക്കുകയായിരുന്നു.

ഹെൽമെറ്റ്‌ കൊണ്ടുള്ള അടിയിൽ പ്രദീപിന്‍റെ തല പൊട്ടി പരിക്കേറ്റു. അച്ഛനെ അടിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച 16 വയസുളള മകനെയും ഇവര്‍ അടിച്ചു. ഇരു വിഭാഗവും ചിങ്ങവനം പൊലീസിന് പരാതി നൽകി. കണ്ടക്‌ടർ മാനഹാനി വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി പരാതി നല്‍കിയിരിക്കുന്നത്

Leave a Comment

More News