കുഞ്ഞിനെ വളര്‍ത്താന്‍ പണമില്ല; പാക്കിസ്താനില്‍ നവജാത ശിശുവിനെ പിതാവ് ജീവനോടെ കുഴിച്ചുമൂടി

പെണ്‍കുഞ്ഞിനെ വളര്‍ത്താന്‍ കഴിവില്ല എന്ന കാരണത്താല്‍ പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം പിതാവ് ജീവനോടെ കുഴിച്ചുമൂടി. പാക്കിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് ക്രൂരമായ സംഭവം നടന്നത്. ക്രൂരകൃത്യം ചെയ്ത പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പിതാവ് തയ്യബ് കുറ്റം സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാണിച്ചാണ് നവജാത ശിശുവിനെ ചികിത്സിക്കാൻ കഴിയുന്നില്ലെന്ന് പിതാവ് പറഞ്ഞു. നവജാതശിശുവിനെ കുഴിച്ചിടുന്നതിന് മുമ്പ് ചാക്കിൽ കെട്ടിയതായി തയ്യബ് സമ്മതിച്ചിട്ടുണ്ട്. കോടതിയുടെ നിർദേശപ്രകാരം പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കുമായി പുറത്തെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News