ഇന്തോനേഷ്യയില്‍ സ്വർണഖനിയിലെ മണ്ണിടിച്ചിലില്‍ നിരവധി പേർ മണ്ണിനടിയിൽപ്പെട്ടു; പന്ത്രണ്ട് പേർ മരിച്ചു; 18 പേരെ കാണ്മാനില്ല

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനധികൃത സ്വർണ്ണ ഖനിയിൽ മണ്ണിടിഞ്ഞു. മണ്ണിടിച്ചിലിൽ 12 പേർ മരിച്ചു. 18 പേരെ ഇപ്പോഴും കാണാനില്ല. ഗൊറോണ്ടലോ പ്രവിശ്യയിലെ സുമാവ ജില്ലയിൽ ഞായറാഴ്ച രാവിലെയുണ്ടായ മണ്ണിടിച്ചിലിൽ ഖനിത്തൊഴിലാളികളും താമസക്കാരും മരിച്ചതായി പ്രാദേശിക റെസ്ക്യൂ ഏജൻസി മേധാവി ബസാർനാസ് ഹെര്യാൻ്റോ പറഞ്ഞു. അപകടത്തിൽ മണ്ണിനടിയിൽപ്പെട്ട അഞ്ചുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ, കാണാതായ 18 പേർക്കായി രക്ഷാപ്രവർത്തകർ തിങ്കളാഴ്ച തിരച്ചിൽ നടത്തി.

കാണാതായവർക്കായി തെരച്ചിൽ നടത്തുന്നതിനായി ദേശീയ റെസ്‌ക്യൂ ടീം, പോലീസ്, സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 164 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് റെസ്ക്യൂ മേധാവി പറഞ്ഞു.

അതേസമയം, ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെത്താൻ രക്ഷാപ്രവർത്തകർക്ക് ഏകദേശം 20 കിലോമീറ്റർ അതായത് 12.43 മൈൽ ദൂരം താണ്ടണം. റോഡിലെ ചെളിയും തുടർച്ചയായി മഴയും മൂലം രക്ഷാപ്രവർത്തനം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സാധ്യമെങ്കിൽ ആളുകളെ രക്ഷിക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മണ്ണിടിച്ചിലിൽ ചില വീടുകൾ തകർന്നതായും ഏജൻസി അറിയിച്ചു. മണ്ണിടിച്ചിലിൽ നിരവധി വീടുകളും പാലവും തകർന്നതായി ഇന്തോനേഷ്യയുടെ ദുരന്ത ഏജൻസി (ബിഎൻപിബി) അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഗൊറോണ്ടലോ പ്രവിശ്യയിലെ ചില പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകുകയും ജനങ്ങളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News