ബഹ്റൈന്: അർബുദരോഗ ചികിത്സയിൽ കഴിയുന്ന കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെമ്പറും, കൊല്ലം അഞ്ചൽ സ്വദേശിയുമായ അനീഷ് കുമാറിന്റെ തുടർ ചികിത്സയ്ക്കായി സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി. കെ. പി. എ റിഫ ഏരിയ അംഗങ്ങളിൽ നിന്നും സമാഹരിച്ച സഹായവും, കെ.പി.എ ചാരിറ്റി ധനസഹായവും ചേർത്ത് കൈമാറിയ രേഖ കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ചാരിറ്റി കൺവീനർ സജീവ് ആയൂരിനു നൽകി. സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, അനിൽകുമാർ, കോയിവിള മുഹമ്മദ്, റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സുരേഷ്കുമാർ , സാജൻ നായർ, ജമാൽ കോയിവിള, ഏരിയ കോ – ഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു
More News
-
ഇന്ത്യയുടെ 5,000 വർഷത്തെ മഹത്തായ ചരിത്രം ഒരൊറ്റ മ്യൂസിയത്തിൽ; ഡൽഹിയിൽ ₹3,230 കോടിയുടെ ബൃഹത്തായ സാംസ്കാരിക പദ്ധതി, 2031 ഓടെ പൂർത്തിയാക്കും
ന്യൂഡൽഹി: ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഇന്ത്യയുടെ സമ്പന്നമായ നാഗരിക ചരിത്രവും വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി രാജ്യതലസ്ഥാനത്ത് അത്യാധുനിക... -
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം; 2026ൽ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മലിനീകരണ തോത് രേഖപ്പെടുത്തിയതായി സിഎസ്ഇ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലും സമീപപ്രദേശങ്ങളായ ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) വായുമലിനീകരണം ആശങ്കാജനകമായ നിലയിലേക്ക് ഉയരുന്നു. 2026ലെ ശൈത്യകാലത്തിന്റെ ആരംഭത്തോടെ വായുവിന്റെ... -
ഇന്ത്യ–ഗൾഫ് ബന്ധങ്ങൾക്ക് പുതിയ ദിശാബോധം നൽകാൻ ‘കൊച്ചി ഡയലോഗ് 2026’; നവംബർ 18 മുതൽ 20 വരെ അന്താരാഷ്ട്ര സമ്മേളനം
കൊച്ചി: ഇന്ത്യയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, വ്യാപാര, നിക്ഷേപ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ...
