ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു

ഡാളസ് : പ്രശസ്ത മനുഷ്യസ്‌നേഹിയും വിജയകരമായ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ശ്രീ. ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു.

കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ശ്രീ ജോൺ ആന്ത്രപ്പർ. അദ്ദേഹം തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്ററിൽ അംഗവും ഉദാരമായ സാമ്പത്തിക സംഭാവനയും നൽകിയിരുന്നു. ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും കേരള അസോസിയേഷൻ ഓഫ് ഡാളസ് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി സെക്രട്ടറിയുടെ അറിയിപ്പിൽ പറഞ്ഞു.

Leave a Comment

More News