പോലീസ് കമ്മീഷണർ ഓഫീസിലേക്ക് എസ് എസ് എഫ് മാർച്ച് നടത്തി

“ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തി എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച്‌

കോഴിക്കോട് : എസ് എസ് എഫ് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. “ഡ്രഗ്സ്, സൈബർ ക്രൈം: അധികാരികളേ നിങ്ങളാണ് പ്രതി” എന്ന മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച്‌ നടത്തിയത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്‌ഘാടനം ചെയ്തു.

എസ്എസ്എഫ് ദേശീയ സെക്രട്ടറി സി എൻ ജാഫർ സാദിഖ്‌ മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എഫ് കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഷാദിൽ നൂറാനി ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജലീൽ സഖാഫി കടലുണ്ടി മാർച്ച്‌ ഫ്ലാഗ് ഓഫ് ചെയ്തു. ശുഐബ് സിവി കുണ്ടുങ്ങൽ, യാസീൻ ഫവാസ്, ഇർഷാദ് സഖാഫി എരമംഗലം സംസാരിച്ചു.

തുടർന്ന്, സൈബർ കുറ്റകൃത്യങ്ങളിലും ലഹരി കേസുകളിലും ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം സമർപ്പിച്ചു.

സാദിഖ്‌ അഹ്സനി പെരുമുഖം, സയ്യിദ് ജാബിർ സഖാഫി കായലം, മുഹമ്മദ്‌ ഫായിസ് എം എം പറമ്പ്, റാഷിദ് റഹ്മത്താബാദ്, അൽഫാസ് ഒളവണ്ണ, ആശിഖ് സഖാഫി കാന്തപുരം, സ്വലാഹുദ്ദീൻ സഖാഫി പുള്ളന്നൂർ, റാഷിദ്‌ പുല്ലാളൂർ, റാഷിദ് ഇരിങ്ങല്ലൂർ, മൻസൂർ സഖാഫി, അബ്ബാസ് കാന്തപുരം നേതൃത്വം നൽകി.

Leave a Comment

More News