ലോക ജലദിനത്തിൽ അഗതികൾക്ക് സൗഹൃദ വേദി കുടിവെള്ളമെത്തിച്ചു

എടത്വ: ശുദ്ധ ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന 32 അന്തേവാസികൾ താമസിക്കുന്ന ആനപ്രമ്പാൽ ജെ.എം എം ജൂബിലി മന്ദിരത്തിൽ സൗഹൃദ വേദി ലോക ജലദിനത്തിൽ ശുദ്ധജലമെത്തിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ ഇതിനോടകം 16000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു.

കുടിവെള്ളമെത്തിച്ച സൗഹൃദ വേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് റവ.ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗ്ഗീസ് എന്നിവർ അഭിനന്ദിച്ചു.

ലോക ജലദിനത്തിൽ നടന്ന കുടിവെള്ള വിതരണം എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിൻ മാത്യു ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.റെന്നി തോമസ് ,സുരേഷ് പരുത്തിയ്ക്കൽ, വിൻസൻ പൊയ്യാലുമാലിൽ,സിയാദ് മജീദ് ,സുധീർ കൈതവന, ബാബു വഞ്ചിപുരയ്ക്കൽ, സുമേഷ് പി എന്നിവർ നേതൃത്വം നല്കി. ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് രണ്ട് മാസം കഴിയുന്നു.കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ആശ്രയിച്ചിരുന്നത് കിണറുകളെയാണ്. രണ്ട് കിണറും പ്രദേശത്തെ ഇടതോടും പൂർണ്ണമായി വറ്റിയതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം ആണ് ഇവിടെ അനുഭവിക്കുന്നത്.

സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വാലയിൽ ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ നിവേദനത്തെ തുടർന്ന് കമ്മീഷൻ കളക്ടറുടെ റിപ്പോർട്ട് തേടിയിരിക്കുകയാണ്. 14 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദ്ദേശം.

തലവടി തെക്കെ കരയിലും ശുദ്ധജലമില്ലാതെ ജനം വലയുകയാണ്. സൗഹൃദ വേദിയുടെ നേത്യത്വത്തിൽ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലൂടെ കുടിവെള്ളം ഉടൻ വിതരണം ചെയ്യും.

Print Friendly, PDF & Email

Leave a Comment

More News