മാറ്റത്തിന്റെ കാറ്റ് വരുന്നുണ്ട് ! (കവിത): ജയൻ വർഗീസ്

ഒരു പരമാണുവായലയുമ്പോൾ
സ്വപ്‌നങ്ങൾ –
ക്കൊരു ചേലുമില്ലായിരുന്നു ;
ഒരു നിമിഷത്തിന്റെ പാതിയിൽ
പ്രേമത്താ-
ലൊരുമിച്ചു ചേരും വരേയ്ക്കും !
അവിടെയന്നാദ്യമായ്
ഹൃദയ വികാരങ്ങ –
ളനുഭൂതി വാരിപ്പുണർന്നു !
ഒരുമിച്ച ജീവൽ-
ത്തുടിപ്പുകൾ കാലത്തിൻ
തിരമാല നീന്തിക്കടന്നു !
ഒടുവിൽ ഒരത്ഭുത
പരിണാമ പടുതിയിൽ
ഒരു ജീവ കോശം മുളച്ചു
അഭിലാഷമൊരു. പിടി
പൂക്കളായ് മനസ്സെന്ന
വനികയിൽ വന്നു നിറഞ്ഞു
പ്രണയമായ് ഇണകളിൽ
നിറയുന്ന രതികളിൽ
തലമുറ കോപ്പികൾ വീണ്ടും !
വരികയാ‌ണെവിടെയൂം
പരിണാമ പരിണയ
നിരകളാം ഋതു ഭേദങ്ങൾ
മനുഷ്യാഭിലാഷങ്ങൾ
ഇതളിട്ടു വിരിയുന്ന
യുഗ സംക്രമപ്പൂക്കളാകാൻ !
അതിരുകൾക്കപ്പുറ –
ത്താകാശകുടയുടെ
യടിയിലെ യശനി പാതങ്ങൾ
അപരനെ കരുതുന്ന
മനുഷ്യ മേധത്തിന്റെ
കുതിരക്കുളമ്പടി യാകും !!

Print Friendly, PDF & Email

Leave a Comment

More News