ചിങ്ങം: ഇന്ന് നിങ്ങൾക്ക് എല്ലാ നിലയ്ക്കും നല്ല ദിവസമാണ്. കുടുംബത്തോടൊപ്പം ധാരാളം സമയം ചെലവിടാനാകും. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിൽക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. പുതിയ ബന്ധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കേണ്ടതുണ്ട്.
കന്നി: നിങ്ങളുടെ വിനയത്തോടെയുള്ള പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കും. ബുദ്ധിപരമായി ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ട ദിവസമാണ് ഇന്ന്. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.
തുലാം: ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ട ദിവസമാണിന്ന്. അരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണ്ട ദിവസം കൂടിയാണിന്ന്. എടുത്തുചാടി സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക. ഉടന്‍ പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
വൃശ്ചികം: സഹപ്രവർത്തകരുടെ മുന്നിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും. നിങ്ങള്‍ ശക്തനും ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പോകില്ല. ജോലി കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണിന്ന്.
ധനു: ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യമുള്ള ദിവസമാണ്. സഹായ സന്നദ്ധത വച്ചുപുലര്‍ത്തുന്നതിനാല്‍ മറ്റുള്ളവരുടെ പ്രശംസ നേടും. മേലധികാരികളുടെ മതിപ്പ് നേടുന്നതിനായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. ജോലിയിൽ പ്രൊമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് യാത്രക്കും സാധ്യത കാണുന്നു.
മകരം: അവിവാഹിതർ ഇണയാകാൻ പോകുന്നവരെ കണ്ടുമുട്ടും. പ്രണയിനിയുമായി മികച്ച സമയം ചെലവഴിക്കാൻ സാധിക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാലും പ്രതിസന്ധികളെ മറികടന്ന് സന്തോഷത്തോടെ മുന്നോട്ട് പോകും.
കുംഭം: മനസുനിറയെ ചിന്തകളായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ആ ചിന്തകള്‍ നിങ്ങളെ അലട്ടുകയും ചെയ്യും. ദേഷ്യം വരുകയും സ്വയം ശാന്തനാകുകയും ചെയ്യും. നിയമവിരുദ്ധ പ്രവൃത്തികളില്‍ നിന്ന് അകലം പാലിക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുകയും, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത കാണുന്നു.
മീനം: നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകുന്നതിൽ പ്രശംസി ലഭിച്ചേക്കാം. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും. പ്രിയപ്പെട്ടവര്‍ അതില്‍ നിങ്ങളെ അഭിനന്ദിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ് പടുത്തുയര്‍ത്താന്‍ ക്രിയാശേഷിയുള്ള ഒരു പങ്കാളിയെ അന്വേഷിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ഒരാളെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. സിനിമ കാണുകയോ, കോഫീഷോപ്പില്‍ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയോ ചെയ്യാന്‍ ഇന്ന് അവസരമുണ്ടായേക്കും.
മേടം: ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഢിത്തമായി തോന്നിയേക്കാം. എന്നാല്‍ ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ ഈ ശീലം ഗുണം ചെയ്യും. മാത്രമല്ല ഇന്ന് നിങ്ങള്‍ക്ക് ഏറെ മനസമാധാനപരമായ ദിവസവുമാണ്.
ഇടവം: നിങ്ങള്‍ ഒരു പ്രഭാഷകനോ, ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ അവർക്ക് ഇന്ന് മികച്ച ദിവസമാണ്. ശ്രോതാവിനെ വിസ്മയിപ്പിക്കാന് നിങ്ങള്‍ക്ക് സാധിക്കും. പരിചയക്കാരുമായി സവിശേഷവും ദീര്‍ഘകാലം നിലനില്ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. നിങ്ങളൊരു വിദ്യാർഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്തികരമാവില്ല. കഠിനാധ്വാനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാവില്ല. പക്ഷേ ഇതുകൊണ്ടൊന്നും നിങ്ങളുടെ മുന്നേറ്റം തടസപ്പെടുന്നില്ല.
മിഥുനം: ഇന്നത്തെ ദിവസം സംതൃപ്തിയുടേയും, സന്തോഷത്തിൻ്റെയും ദിവസമായിരിക്കും. കുട്ടികളോടൊപ്പം കൂടുതൽ ഗുണകരമായ സമയം ചെലവിടുന്നതിനായി ശ്രമിക്കും. വീടിന് പുരോഗതിയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിൽ ഊർജസ്വലമായി പ്രവർത്തിക്കുകയും ചെയ്യും.
കര്‍ക്കടകം: സന്തോഷവും ആനന്ദവും നിറയുന്ന ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങൾക്ക്. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുളള കൂടിക്കാഴ്ച നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ പങ്കാളിക്കായി യാത്ര തയായാറാക്കാൻ ആഗ്രഹിക്കും.
