ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി അനസ്തേഷ്യ നല്‍കിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊടശ്ശേരി സ്വദേശി സിദ്ധാർത്ഥന്റെ മകൻ സിനിഷിനാണ് (34) ഇന്ന് രാവിലെ (വെള്ളിയാഴ്ച) ഹെർണിയ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യയോട് അലർജിയുണ്ടായിരുന്ന സിനീഷിന് ഹൃദയാഘാതം സംഭവിച്ചു.

സിനീഷിനെ പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, പക്ഷേ വീണ്ടും ഹൃദയാഘാതമുണ്ടാകുകയും മരണപ്പെടുകയുംക്‍ ഹെയ്തു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇന്നലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനീഷിനെ ഹൃദയാഘാതം മൂലം സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനാൽ പുറത്തുനിന്ന് ആംബുലൻസ് കൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ 10 മണിക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും 10.55 ന് മരണം സംഭവിച്ചു. ഭാര്യ പൗർണമി, അനശ്വര (7), ആകർഷ (3) എന്നിവരാണ് മക്കള്‍.

Leave a Comment

More News