വൈസ്‌മെൻ ഇന്റര്‍നാഷണല്‍ ഫ്ളോറൽ പാർക്ക് ക്ലബ്ബ് 2025-26 വര്‍ഷത്തെ ഭാരവാഹികള്‍ സ്ഥാനമേറ്റു

ന്യൂയോർക്ക്; വൈസ്മെൻ ഇന്റർനാഷണലിന്റെ ഫ്ലോറൽ പാർക്ക് ക്ലബ്ബ് 2025 – 26 വര്‍ഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. രാജൻ എബ്രഹാം (പ്രസിഡന്റ്), മാത്യു വർഗീസ് (വൈസ് പ്രസിഡന്റ്), സൂ അലക്സാണ്ടർ (സെക്രട്ടറി), ആൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി, ജേക്കബ് തയ്യിൽ (ട്രഷറര്‍), എബ്രഹാം മാത്യു (ഓഡിറ്റര്‍) എന്നിവരാണ് സ്ഥാനമേറ്റത്. റീജണൽ ഡയറക്ടർ കോരസൺ വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ക്ലബ്ബ് പ്രസിഡന്റ് ചാർളി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി അജു അലക്സാണ്ടർ റിപ്പോർട്ടും, ട്രഷറര്‍ ജേക്കബ് തയ്യിൽ കണക്കുകളും അവതരിപ്പിച്ചു. രണ്ടു വർഷത്തെ മികച്ച സാമൂഹ്യ പ്രവർത്തങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ് ചാർളി ജോണിനെ ഏരിയ – റീജണൽ നേതാക്കൾ ചേര്‍ന്ന് ആദരിച്ചു. മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, നിയുക്ത ഏരിയ പ്രസിഡന്റ് ജോസഫ് കാഞ്ഞമല, മുൻ റീജിണൽ ഡയറക്ടർ ഡോ. അലക്സ് മാത്യു, റീജണൽ നിയുക്ത ഡയറക്ടര്‍ ജോർജ്ജ് കെ ജോൺ എന്നിവർ ആശംസൾ നേർന്നു. സ്ഥാനമേറ്റ പുതിയ പ്രസിഡന്റ് രാജൻ എബ്രഹാം നയപരിപാടികൾ വ്യക്തമാക്കി, സൂ അലക്സാണ്ടർ നന്ദി പ്രകാശിപ്പിച്ചു.

Leave a Comment

More News