പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം സെപ്റ്റംബർ 4ന്; ലോഗോ ഗവണർ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വെള്ളവും വള്ളവും വള്ളംകളിയും ഒരു ജനതയുടെ ജീവിത താളമായി മാറിയിരിക്കുന്നതായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു.കേരള സംസ്കാരത്തിന്റെ ഭാഗമായ വള്ളംകളികളെ ദേശീയ വേദികളിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കേണ്ടതുണ്ടെന്നും അതുവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള 67-ാമത് ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ കായിക, സാംസ്കാരിക, പാരമ്പര്യമാർഗ്ഗങ്ങളിലേക്ക് യുവതലമുറ ആകർഷിക്കാൻ ഇത്തരം ജലമേളകൾ വലിയൊരു വാതായനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ഐഎസ്ആർഒ യുടെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടി.ജി ഗോപാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി രുന്നു.വൈസ് ചെയർമാൻ തോമസ് ഫിലിപ്പ് ഡെൽറ്റ, ചീഫ് കോർഡിനേറ്റർ ഡോ. സജി പോത്തൻ തോമസ്,സെക്രട്ടറി പുന്നൂസ് ജോസഫ് എന്നിവർ സംബന്ധിച്ചു.

ജലമേളയുടെ പതാക ഉയർത്തൽ ചടങ്ങ് ആഗസ്റ്റ് 26ന് രാവിലെ 9ന് നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ചെറിയാൻ കുരുവിള ,ജനറല്‍ കണ്‍വീനര്‍ അഡ്വ ഉമ്മൻ എം മാത്യു , മീഡിയ സെൽ ചെയർമാൻ ഡോ ജോൺസൺ വി.ഇടിക്കുള എന്നിവർ അറിയിച്ചു.

Leave a Comment

More News