‘സ്വര്‍ഗത്തിലേക്കുള്ള കോണിപ്പടി’ കയറവേ കാൽ വഴുതി വീണു മരിച്ചു

സിഡ്നി: സ്വർഗത്തിലേക്കുള്ള സ്റ്റെയർവേ എന്നറിയപ്പെടുന്ന ഓസ്ട്രിയൻ പർവതത്തിൽ കയറുന്നതിനിടെ കാൽ വഴുതി 42 കാരനായ വിനോദസഞ്ചാരി മരിച്ചു. 90 മീറ്ററിലധികം ഉയരത്തിൽ നിന്നു വീണാണ് വിനോദസഞ്ചാരി മരിച്ചത്. കോണിപ്പടികള്‍ ചവിട്ടി കയറുന്നതിനിടെ കാൽ വഴുതി താഴെയുള്ള താഴ്‌വരയിലേക്ക് വീഴുകയായിരുന്നു.

അപകടത്തെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ സംഘവും റെസ്ക്യൂ ഹെലികോപ്റ്ററും സ്ഥലത്തെത്തിയെങ്കിലും ആളെ രക്ഷിക്കാനായില്ല. കുറച്ച് സമയത്തിന് ശേഷം രക്ഷാപ്രവർത്തകർ മൃതദേഹം പുറത്തെടുത്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ‘ഈ പ്രദേശം ഇൻസ്റ്റാഗ്രാമിൽ വളരെ ജനപ്രിയമാണ്. ഈ ആകാശ ഗോവണി പ്രാദേശികമായി ‘സ്വർഗ്ഗത്തിലേക്കുള്ള ഗോവണി’ എന്നാണ് അറിയപ്പെടുന്നത്. മരിച്ചയാൾ ഒറ്റയ്ക്കാണ് മലകയറ്റത്തിന് പോയതെന്നും മറ്റ് വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽപ്പെട്ടയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

“സ്‌റ്റെയർവേ ടു ഹെവൻ” എന്നാണ് ഈ കോണിപ്പടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. കയറ്റം അൽപ്പം ബുദ്ധിമുട്ടുള്ളതായി വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും, പരിചയസമ്പന്നരായവര്‍ക്ക് മലകയറ്റം എളുപ്പമാണെന്നും മിതമായ കാലാവസ്ഥയിലും ശാന്തമായ കാറ്റിലും കയറ്റം പൂർത്തീകരിക്കണമെന്നും വെബ്‌സൈറ്റ് മുന്നറിയിപ്പ് നൽകുന്നു.

അപകടം അശ്രദ്ധ മൂലമാണെന്ന വാദം അധികൃതർ തള്ളിക്കളഞ്ഞു. ഈ ഗോവണി കയറുന്നത് നാല് ഘട്ടങ്ങളിലൂടെയാണെന്നും അവര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News