വിശ്വാസവും അനുഭവവും സമന്വയിക്കുന്ന വാർദ്ധക്യം: ടീച്ചർ സാറാ ചെറിയാൻ

ഡാളസ്: സെപ്റ്റംബർ 23 ഞയറാഴ്ച സെന്റ് പോൾസ് മാർത്തോമാ ചർച്ചിൽ സീനിയർ സിറ്റിസൺ ഡേ ആഘോഷിച്ചു.
ആഘോഷവേളയിൽ ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപികയായി വിരമിച്ച ശ്രിമതി സാറാ ചെറിയാൻ പ്രസംഗം നടത്തി.

ബൈബിളിൽ നിന്നും വിശുദ്ധ ലൂക്കോസിന്റെ രണ്ടാം അദ്ധ്യായം 31-ാം വാക്യം ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രസംഗം നടത്തിയത്.
വിശ്വാസവും അനുഭവവും സമന്വയിക്കുന്ന വാർദ്ധക്യത്തെ പറ്റി നർമ്മ രസത്തിൽ വിശകലനം ചെയ്തു. പുറകോട്ടു ചിന്തിക്കുമ്പോൾ ജീവിത പാതയിലൂടെ കിട്ടിയ ഉറച്ച വിശ്വാസവും, നീറുന്ന അനുഭവങ്ങളുടെയും ഒരു സമ്മേളനമായി പരിണമിക്കുന്ന ഒരു കാലഘട്ടമാണ് വാർദ്ധക്യം എന്ന് ഉദ്ബോധിപ്പിച്ചു.

മുപ്പതു വർഷത്തിലധികം സര്‍ക്കാര്‍ അദ്ധ്യാപികയായി സേവനമനുഷ്ടിച്ച കാലഘട്ടത്തിൽ കിട്ടിയ വിശ്വാസവും അനുഭവങ്ങളും സാക്ഷ്യമായി ജനങ്ങളുമായി പങ്കിട്ടുകൊണ്ടായിരുന്നു വാർദ്ധക്യത്തെ നർമ്മരസത്തിൽ പൊതിഞ്ഞു അതിമനോഹരമായി പ്രസംഗം നടത്തിയത്.

Print Friendly, PDF & Email

Leave a Comment

More News