ചിങ്ങം : രോഷം ഇന്ന് അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷസമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക.
കന്നി : അപ്രതീക്ഷിത ചെലവുകള്‍ക്കും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും സാധ്യത. ആത്മനിയന്ത്രണം പാലിക്കുക. വാദപ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ദുഷ്‌കരമായ ചര്‍ച്ചകള്‍ മാറ്റിവയ്‌ക്കുക. വിദ്യാര്‍ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈദിവസം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല.
തുലാം : മാനസിക സംഘര്‍ഷത്തിന്‍റെയും അതിവൈകാരികതയുടെയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും ഭാര്യയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങള്‍ ഉത്‌കണ്‌ഠയുളവാക്കും. യാത്രക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്‍ക്കുക. ഉറക്കമില്ലായ്‌മ കൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്‌തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക.
വൃശ്ചികം : ഇന്ന് നിങ്ങള്‍ വളരെ സന്തുഷ്‌ടനും ഉല്ലാസവാനുമായിരിക്കും. ഇന്ന് നിങ്ങള്‍ക്ക് ഭാഗ്യദിനമാണ്. നിങ്ങളുടെ സന്തോഷം ചിറ്റുപാടിലേക്കും പ്രസരിക്കും. എല്ലാ വിധത്തിലുള്ള സന്തോഷകരമയ ചര്‍ച്ചകളിലും കൂടിച്ചേരലുകളിലും നിങ്ങള്‍ വ്യാപൃതനാകും. അകന്നുപോയ ചങ്ങാതിമാരുമായി ബന്ധം സ്ഥാപിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കും. ഇതുമൂലം പുതിയ സംരംഭങ്ങള്‍ ഉണ്ടാകുകയും അത് ഭൗതിക നേട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം. വിഭവങ്ങള്‍ വര്‍ധിക്കാനും തൊഴില്‍ വിജയത്തിനും സാധ്യത. ഒരു ചെറിയ വിനോദയാത്രക്കും യോഗം.
ധനു : നിങ്ങളെ ഒരു തെറ്റായ യാത്രയ്‌ക്ക് പ്രേരിപ്പിക്കാന്‍ ഒരു പങ്കാളിയേയോ അടുത്തബന്ധുവിനെയോ ഇന്ന് അനുവദിക്കരുത്. അത് നിങ്ങളുടെ ഇന്നത്തെ ദിവസം മുഴുവന്‍ നശിപ്പിക്കും. ഇന്ന് ഒരു സാധാരണ ദിവസമാണ് നക്ഷത്രങ്ങള്‍ നിങ്ങൾക്കായി നീക്കിവച്ചിട്ടുള്ളത്. അതുകൊണ്ട് കാര്യങ്ങളെല്ലാം ഹിതകരമാകുമെന്ന് കരുതരുത്. നിങ്ങളുടെ അധ്വാനവും സഹായങ്ങളും ഇല്ലാതെ ഒന്നും നടക്കുകയില്ല. നിങ്ങളുടെ കുടുംബത്തിലെ ഒരംഗം നിങ്ങളോട് നിസഹകരണവും കടുംപിടുത്തവും കാണിക്കുകയാണെങ്കില്‍ നിങ്ങൾ രോഷാകുലനാകാതിരിക്കാന്‍ ശ്രമിക്കുക. ചഞ്ചലമായ നിങ്ങളുടെ മാനസികാവസ്ഥ കാരണം ഉറച്ച നിലപാടോ തീരുമാനമോ എടുക്കാന്‍ ഇന്ന് കഴിയുകയില്ല. അതിനാൽ ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവയ്‌ക്കുക. അതില്‍ വേവലാതിപ്പെടേണ്ടതില്ല. ഒഴുക്കിനൊത്ത് പോകുകയും ശാന്തത പാലിക്കുകയും ചെയ്യുക. വിദേശത്തുളള സുഹൃത്തുക്കളുമായുളള ആശയവിനിമയം ഭാഗ്യദായകമായിരിക്കും.
മകരം : ഇന്ന് നിങ്ങൾ മതപരവും ആത്മീയവുമായ കാര്യങ്ങളില്‍ മുഴുകി കഴിയണം. തൊഴിലിലും ബിസിനസിലും അനുകൂല മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ എല്ലാ ശ്രമങ്ങളും ദൗത്യങ്ങളും നല്ല ഫലമുണ്ടാക്കും. അന്തസും പ്രശസ്‌തിയും വര്‍ധിക്കും. തൊഴിലില്‍ പ്രൊമോഷനും ഉയര്‍ച്ചയും ഉണ്ടാകാം. സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ടുമുട്ടുന്നത് സന്തോഷം നല്‍കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദവും പ്രകാശമാനവും ആയിരിക്കും. ഒരു ചെറിയ അപകടത്തിന് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ആരോഗ്യപ്രശ്‍നങ്ങളൊന്നുമുണ്ടാകില്ല.
കുംഭം : നിങ്ങള്‍ ആരോഗ്യം, പോഷണം, ശാരീരിക ക്ഷമത എന്നിവയില്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്‌ടപ്പെടാതിരിക്കണം. കഴിയുമെങ്കില്‍ ഇന്ന് രോഗകാരണം കാണിച്ച് ലീവെടുക്കുക. പണത്തിന്‍റെ കാര്യത്തിലെന്നപോലെ നിങ്ങളുടെ കോപത്തിന്‍റെയും സംഭാഷണത്തിന്‍റെ കാര്യത്തിലും ശ്രദ്ധവേണം. പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. അതിനെ വൈകാരികമായി സമീപിക്കാതെ, അവരുടെ വീക്ഷണ കോണില്‍ക്കൂടി കാര്യങ്ങള്‍ വിലയിരുത്തുക. ഒരു പക്ഷേ നിങ്ങള്‍ക്ക് തെറ്റുപറ്റിയിരിക്കാം.
മീനം : പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ജീവിതപങ്കാളിയെ തേടുന്നവര്‍ക്കും ഇന്ന് നല്ല ദിവസം. അവിവാഹിതര്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ ഏറ്റവും അനുയോജ്യമായ സമയം. ഒരു ഉല്ലാസയാത്രയോ പിക്‌നിക്കോ ദിവസം മുഴുവന്‍ ഉന്മേഷം പകര്‍ന്നേക്കാം. ആസൂത്രണവും തയ്യാറെടുപ്പും നടത്തുമ്പോള്‍ ഒത്തുചേരലുകള്‍ക്ക് വരുന്ന ചെലവിനെ പറ്റി നിങ്ങള്‍ വേവലാതിപ്പെടില്ല. ഇന്നേ ദിവസം ദാനധര്‍മ്മ പ്രവര്‍ത്തനങ്ങളില്‍ ഉത്സുകനായിരിക്കും. എല്ലാ മേഖലകളിലും ഉള്ള വിജയം നിങ്ങളുടെ പ്രശസ്‌തി കൂടുതല്‍ വര്‍ധിപ്പിക്കുകയും ഇന്നത്തെ സായാഹ്നം ചിരിയും ചങ്ങാത്തവും കൊണ്ട് സമ്പന്നമാക്കുകയും ചെയ്യും.
മേടം : ജീവിതത്തിന്‍റെ പ്രധാനകാര്യങ്ങളുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഫലമുളവാക്കുന്ന ദിവമാണ് ഇന്ന്. കുടുംബകാര്യങ്ങളെല്ലാം ശാന്തമായിരിക്കും. ചര്‍ച്ചകള്‍ ഉത്‌ദനക്ഷമമായിരിക്കും. വീട് മോടി കൂട്ടുന്നതിനെ കുറിച്ചായിരിക്കും നിങ്ങളുടെ ചര്‍ച്ചകള്‍. കാരണം, നിങ്ങളുടെ സ്വകാര്യ ജീവിതത്തിന്‍റെ സൗന്ദര്യാത്മകത വര്‍ധിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. നിങ്ങളുടെ അമ്മയുടെ ഭാഗത്തുനിന്നുള്ള നേട്ടങ്ങളും അതിന്‍റെ വഴിക്ക് വന്നുകൊണ്ടിരിക്കും. അതിനാൽ ജോലിസ്ഥലത്ത് ചെലവുകള്‍ നിങ്ങളെ കാത്തിരിക്കുന്ന ഈ സമയത്ത് അത് നിങ്ങള്‍ക്ക് ആശ്വാസമാകും. ഓഫിസിലെ ജോലിഭാരം പ്രശ്‌നമായിത്തീരാമെങ്കിലും മേലധികാരികളുമായുള്ള കൂടിക്കഴ്‌ചകളും അവരുടെ പ്രശംസകളും നിങ്ങള്‍ക്ക് ഉത്സാഹം പകരും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി യാത്രകള്‍ വേണ്ടിവരും. അത് ഫലപ്രദമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക.
ഇടവം : യാത്രകള്‍ക്ക് അനുകൂലമായ ദിവസം. വിദൂര ദേശങ്ങളിലേക്കോ വിദേശത്തേക്കോ അല്ലെങ്കില്‍ പുണ്യസ്ഥലങ്ങളിലേക്കോ ഒക്കെ സഞ്ചരിക്കാന്‍ അനുകൂലമാണ് ഈ ദിവസം. ഇന്ന് നിങ്ങള്‍ ഒരു ദീര്‍ഘ അവധിക്കാലം ചെലവഴിക്കാന്‍ ഇഷ്‌ടപ്പെട്ട ഒരു സ്ഥലത്തേക്ക് പോകാനൊരുങ്ങുകയോ, അല്ലെങ്കില്‍ ഒരു പുതിയ നഗരത്തിലെ പുതുമകളെന്തെങ്കിലും അസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുകയോ ചെയ്തേക്കാം. പുതിയതായി ആരംഭിക്കുന്ന എല്ലാ സംരംഭങ്ങളില്‍ നിന്നും നേട്ടങ്ങള്‍ക്ക് അവസരം. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളും ഫലപ്രദമാകും. ഒരു പുണ്യസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും പുതിയൊരു സംരംഭം ആരംഭിക്കാനുളള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും. വിദേശത്തുള്ള പ്രിയപ്പെട്ടവരില്‍ നിന്നും നല്ല വാര്‍ത്തകള്‍ ലഭിക്കും. ചെറിയ തലവേദനയോ ജലദോഷമോ നിങ്ങളെ അലോസരപ്പെടുത്തിയേക്കും.
മിഥുനം : ഇന്നത്തെ സാഹചര്യത്തെ പറ്റി ആരെങ്കിലും പ്രതികൂല വിവരങ്ങള്‍ നല്‍കിയാലും കാര്യമാക്കേണ്ടതില്ല. കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായിരിക്കും. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല തരംഗങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളര്‍ത്തുകയും ദിനാന്ത്യമാകുമ്പോഴേക്കും നിങ്ങളാകെ തകര്‍ന്നു പോകുകയും ചെയ്യും. ദോഷൈക ദൃക്കുകളില്‍ നിന്നകന്ന് ശാന്തമായിരിക്കുക. ധ്യാനവും പ്രാര്‍ഥനയും വളരെ പ്രാധാന്യത്തോടെ കാണും. അത് നിങ്ങളുടെ മാനസിക സംഘര്‍ഷവും വിപരീത മനോഭാവവും നിയന്ത്രിക്കാന്‍ സാഹായിക്കും. വൈദ്യപരിശോധനകളോ മറ്റോ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ മാറ്റിവയ്‌ക്കുക വ്യായാമ ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുക.
കര്‍ക്കടകം : കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. പ്രേമബന്ധം സന്തോഷകരമായ ഒരു വഴിത്തിരിവിലെത്തും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ യാത്ര എന്നിവയും ദാമ്പത്യ സുഖവും ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്‌തിയും പുതിയ ഉയരങ്ങള്‍ തേടും. നല്ല ലാഭം, തൃപ്‌തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.
