മലപ്പുറം: ക്ഷേമനിധി ബോർഡുകൾ അട്ടിമറിക്കാൻ അനുവദിക്കില്ല’ എഫ് ഐ ടി യു സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി അംശാദായ വർദ്ധനവിനനുസരിച്ച് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക, ക്ഷേമനിധി ബോർഡുകളിൽ സ്‌ഥിര നിയമനം നടത്തുക, ആനുകൂല്യങ്ങൾ പൂർണ്ണമായും ഒറ്റത്തവണയായും സമയബന്ധിതമായും നൽകുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ ജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ നിവേദനം നൽകി
ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഹംസ എളനാട് എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര, ജില്ലാ ട്രഷറർ അബൂബക്കർ പിടി, ജില്ലാ വൈസ് പ്രസിഡണ്ട് ഷീബാ വടക്കാങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
