കനേഡിയൻ നെഹ്റു ട്രോഫി 15-ാമത് വള്ളം കളി ആഗസ്റ്റ് 16ന്

എടത്വ: കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ മലയാളി സമൂഹം ഏറ്റെടുത്തു നടത്തുന്ന കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി വിജയകരമായ ഒന്നര പതിറ്റാണ്ടുകൾ പിന്നിടുകയാണ്. പതിനഞ്ചാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളി ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രൊഫസേർസ് ലേക്കിൽ നടക്കും. കുട്ടനാടിന്റെ ആവേശവും ആറന്മുളയുടെ പ്രൌഡിയും, പായിപ്പാടിന്റെ മനോഹാരിതയും കൂട്ടിയിണക്കിയ കേരളത്തിന് വെളിയിൽ നടക്കുന്ന ഏക വള്ളം കളിയാണ് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി. അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ ടീമുകൾ മത്സരിക്കുന്ന ഈ വള്ളംകളിയെ കാനഡയിലെ ബ്രാംപ്ടൻ‍ നഗരം അതിന്റെ സ്വന്തം ഉത്സവമാക്കി ഏറ്റെടുത്തിരിക്കുന്നു. സിറ്റി മേയറുടെയും പോലീസിന്റെയും ഫയർ ഫോർസിന്റെയും ഉൾപ്പെടെ എം പി മാർ, എംപിപി മാരുടെയും മന്ത്രിമാരുടെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമൂഹങ്ങളുടെയും ടീംമുകൾ മത്സരത്തിന്‌ മാറ്റുരക്കുന്ന ഈ വള്ളംകളി ഏതൊരു മലയാളിക്കും അഭിമാനകരമാണ്.

ലോകത്തിന്റെ ഏതു കോണിലിരുന്നും കേരള ടൂറിസത്തെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും ആകർഷിപ്പിക്കാനും ഉതകുമെന്ന് തെളിയിക്കാന്‍ സാധിച്ചു. കാനഡ സർക്കാരിൻ്റെ പിന്തുണ ഉറപ്പുവരുത്തി നടത്തുന്ന നെഹ്റു ട്രോഫി വള്ളംകളി കേരള ടൂറിസത്തിൻ്റെ പ്രചരണം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ മലയാളി പ്രവാസി സമൂഹത്തിന് ഇത്തരം ഉദ്യമങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിച്ചതായും ഇരൂപതിലധികം വള്ളങ്ങൾ പങ്കെടുക്കു മെന്നും കനേഡിയൻ വള്ളംകളിയുടെ മുഖ്യ സംഘാടകൻ ബ്രാം‌പ്റ്റന്‍ മ്റ്റൺ മലയാളി സമാജം സ്ഥാപക പ്രസിഡന്റ് കുര്യൻ പ്രക്കാനം പറഞ്ഞു. ബ്രാം‌പ്റ്റന്‍ മേയർ പാട്രിക് ബ്രൗൺ ജലമേള ഉദ്ഘാടനം ചെയ്യുമെന്ന് ഇന്റർനാഷണൽ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

Leave a Comment

More News