രാശിഫലം (16-08-2025 ശനി)

ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റംവരുത്തി മുന്നേറാൻ സാധിക്കുന്നതുകൊണ്ട് ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്.

കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.

തുലാം: പ്രഭാപൂരിതമായ ഒരു പ്രഭാതത്തിലേക്കാണ് കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ തന്നെ ആയിരിക്കണമെന്നില്ല. ചില ചിന്തകള്‍ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും. എന്ത് സംസാരിക്കുന്നതിന് മുമ്പും രണ്ട് തവണ ആലോചിക്കുക. അല്ലെങ്കില്‍ അനഭിലഷണീയമായ സാഹചര്യങ്ങള്‍ക്ക് അത് വഴി തെളിയിക്കും. എതിരാളികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ ശ്രദ്ധപുലര്‍ത്തുക. അനുകൂലമല്ലാത്തതുകൊണ്ട് പുതിയ ദൗത്യങ്ങളൊന്നും ആരംഭിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിനും യാത്രക്കും സാധ്യത കാണുന്നു.

വൃശ്ചികം: ബൗദ്ധിക ചര്‍ച്ചകളുടേയും സാമൂഹികമായ ആശയവിനിമയങ്ങളുടേയും ദിവസം. പുതിയ സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്താനും ധനസമാഹരണത്തിനും അനുയോജ്യമായ ദിവസമാണ്. ഭാഗ്യവേള തുടങ്ങുന്നത് വൈകുന്നേരത്തോടെയാണ്. അത് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ആഹ്ളാദിക്കാനുള്ള അവസരവുമാണ്. സ്വാദിഷ്‌ടമായ ഭക്ഷണം ആസ്വദിക്കാനുള്ള സമയം കൂടിയാണത്. ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. സംഗീതം കൂടിയാകുമ്പോള്‍ സായാഹ്നം അതീവ ഹൃദ്യമാകും.

ധനു: ആരോഗ്യനില ക്രമേണ മോശമായി വരാന്‍ ഇടയുള്ളതുകൊണ്ട് ശ്രദ്ധപുലര്‍ത്തണം. കഠിനാധ്വാനത്തിന് അല്‍പം വൈകിയാലും നല്ല ഫലമുണ്ടാകും. അതുകൊണ്ട് നിരാശപ്പെടാതെ ക്ഷമ പാലിക്കുക. ഇന്നത്തെ യാത്രാപരിപാടികള്‍ അടുത്ത ആഴ്‌ചയിലേക്ക് മാറ്റിവയ്ക്കു‌ക. മധ്യാഹ്നത്തിനുശേഷം നക്ഷത്രങ്ങള്‍ കൂടുതല്‍ പ്രബലമാകും. ആരോഗ്യം, സാമ്പത്തികനില, പ്രശ്‌നങ്ങളോടുള്ളസമീപനം തുടങ്ങിയവയെല്ലാം ശുഭകരമായിരിക്കും. സായാഹ്നം ഹൃദ്യമായ സംഗീതത്തോടു കൂടിയാകട്ടെ!

മകരം: അമിതമായി വൈകാരികം ആകുന്നത് ഒഴിവാക്കുക. സ്വത്തും ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുക. മാനസിക അസ്വസ്ഥത അനുഭവപ്പെടാം. അതിനാൽ ആരോഗ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തേണ്ടതുണ്ട്. ഉറച്ച നിലപാടുകള്‍ സഹായിക്കില്ല. അതിനാൽ അല്‍പ്പം അയവ്‌ കൊണ്ടുവരിക.

കുംഭം: ഒരു പുതിയ ദൗത്യം തുടങ്ങുകയാണെങ്കില്‍, അത് സഹപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ചെയ്യുക. എന്നാല്‍ പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഒഴിവാക്കണം. ദിവസത്തിന്‍റെ രണ്ടാം പകുതി ശുഭസൂചനകളല്ല നല്‍കുന്നത്. വീടിന്‍റെയോ സ്വത്തിന്‍റെയോ ഇടപാടുകള്‍നടത്താന്‍ അനുകൂല സമയമല്ല ഇത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലായാലും കോളേജിലായാലും ശരാശരി ദിവസമാണ്. അമ്മയുടെ ആരോഗ്യപ്രശ്‌നം അസ്വസ്ഥനും വികാരാധീനനുമാക്കും.സ്വയം ശിക്ഷണ (self improvement) പുസ്‌തകങ്ങള്‍ ആശ്വാസമാകും.

മീനം: അവിവാഹിതര്‍ക്ക് നല്ല ദിവസമാണ്. വിവാഹിതരായിട്ടുള്ളവർ അല്ലെങ്കിൽ പ്രണയിതാക്കൾക്ക് പങ്കാളികളുമായി കൂടുതൽ അടുക്കാന്‍ സാധിക്കും. ബിസിനസ്സിലെ പുതിയ പങ്കാളിത്തവും ഇന്നുണ്ടായേക്കാം. പുതിയ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിനോ പഴയവ പുതുക്കുന്നതിനോ നല്ല ദിവസം.

മേടം: ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. മറുവശത്ത്, സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.

ഇടവം: എത്ര കഠിനാദ്ധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകാം. ഉച്ചക്ക് ശേഷം യാത്രയ്ക്ക്‌ നന്നാവില്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണ്ണമായിരിക്കാം.

മിഥുനം: വ്യക്തിപരമായും തൊഴില്‍പരമായും ഒട്ടേറെ അവസരങ്ങള്‍ വന്നുചേരും. വളരെ നീണ്ട ബൗദ്ധിക ചര്‍ച്ചകള്‍ക്ക്ശേഷം ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷവും സംതൃപ്‌തിയും നിങ്ങള്‍ക്കുണ്ടാകും. ജോലിഭാരം കൊണ്ട് സമ്മര്‍ദ്ദത്തിന് വിധേയനാകുമെങ്കിലും വൈകുന്നേരത്തോടെ അത് ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയും. സായാഹ്നം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ചുകൊണ്ട് മനസ്സിന്‍റെ പിരിമുറുക്കത്തിന് അയവു വരുത്തുക. ഇതിനെല്ലാം പുറമേ, സാമൂഹ്യപ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കും.

കര്‍ക്കടകം: തൊഴിൽമേഖലയിൽ സമ്മർദ്ദം കൂടാൻ സാധ്യതയുണ്ട്. എന്നാൽ, എതിരാളികളേക്കാൾ ബിസിനസ്സിൽ മുന്നേറുന്നതുകൊണ്ട് വിഷമിക്കാൻ ഒന്നുംതന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.

Leave a Comment

More News