സ്കൂളിലെ സ്ഫോടനം : സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി എസ്.പി.ക്ക് പരാതി നൽകി

വെൽഫെയർ പാർട്ടി നേതാക്കൾ ജില്ലാ പോലീസ് സൂപ്രണ്ടിനുള്ള നിവേദനം കൈമാറുന്നു

പാലക്കാട് – പാലക്കാട് നഗരത്തിലെ കാർണിക നഗർ വടക്കന്തറ വ്യാസ വിദ്യാപീഠം സ്കൂളിൽ നിന്നും സ്ഫോടക വസ്ത്തുക്കൾ പിടി കൂടിയതിലും , സ്ഫോടനം നടന്ന സംഭവത്തിലും പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നിവേദനം നൽകി.

സ്ഫോടനത്തിനു പിന്നിലെ വസ്തുതകൾ പുറത്തു കൊണ്ടു വരണമെന്നും, ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു സ്കൂളിൽ എങ്ങിനെയാണ് എത്തിയതിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി പ്രതികളെ പുറത്തുകൊണ്ടുവന്ന് കർശന നടപടി സ്വീകരിക്കണമെന്നും, നാടിൻറെ സമാധാനം തകർക്കുന്ന ഗൂഡ ശ്രമങ്ങൾക്കെതിരെ ശക്തമായ ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ മോഹൻദാസ് പറളി, എം. ദിൽഷാദ് അലി, വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ്, നഗരസഭ കൗൺസിലർ എം.സുലൈമാൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Comment

More News