രാശിഫലം (22-08-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കില്ല. നിങ്ങളുടെ അമിതമായ വേവലാതി മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിച്ചേക്കാം. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്ത് നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ സാധ്യതയുണ്ട്.

കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാന്മാരാക്കും. കച്ചവടക്കാർക്കും ഇന്ന് നല്ല ഒരു ദിവസമായിരിക്കും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞേക്കും. ആ യാത്ര നിങ്ങൾക്ക് മാനസികോല്ലാസം തരും

തുലാം: നിങ്ങളുടെ വീട്ടിലെയും ജോലി സ്ഥലത്തെയും സ്വരച്ചേർയുള്ള അന്തരീക്ഷം ഇന്ന് നിങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്‌ടിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. സർക്കാരുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഇന്ന് നടക്കും.

വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഇന്ന് അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ കച്ചവടത്തിൽ താത്‌ക്കാലികമായ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. സാമ്പത്തിക ചെലവുകൾ കൂടാൻ സാധ്യതയുണ്ട്.

ധനു: ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു ദിവസമായിരിക്കും. എങ്കിലും നിങ്ങൾ അത് തരണം ചെയ്യും. ശുഭാപ്‌തി വിശ്വാസം കൈവിടാതെ മുന്നോട്ട് പോവുക. സമ്മർദ്ദങ്ങളിൽ തളർന്ന് പോവരുത്. വൈകുന്നേരത്തോടെ സ്ഥിതിഗതിയിൽ അൽപം മാറ്റം സംഭവിച്ചേക്കാം.

മകരം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരും. പലരും പലകാര്യങ്ങളും പറഞ്ഞ് നിങ്ങളെ പറ്റിക്കാൻ ശ്രമിക്കും. സൂക്ഷിച്ച് മാത്രം അവരെയെല്ലാം കൈകാര്യം ചെയ്യുക. നിങ്ങളുടെ സംയോജിതമായ ചില ഇടപ്പെടൽ നിങ്ങളെ വിജയത്തിലേക്ക് നയിച്ചേക്കാം.

കുംഭം: ഇന്നത്തെ ദിവസം നിങ്ങൾ എല്ലാ കാര്യത്തിനും വിജയം കാണുന്നു. നിങ്ങളുടെ ശൈലിയിലും കഴിവിലും നിങ്ങൾ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. കുടുംബത്തോടൊപ്പം ചെലവഴിച്ച സമയം സന്തോഷവും സംതൃപ്‌തിയും നൽകും. ദിവസം മുഴുവൻ നിങ്ങൾ ആവേശത്താല്‍ നിറയും.

മീനം: നിങ്ങൾക്ക് സാമ്പത്തിക രംഗത്ത് ഇന്ന് ലാഭം നേടാൻ കഴിയും. ബിസിനസിൽ നിന്നോ വിദേശ നിക്ഷേപത്തിലൂടെയോ പണം ഒഴുകിയെത്താം. പൊതുജനങ്ങളോടുള്ള സമ്പർക്ക മികവോ പൊതുബന്ധങ്ങളോ നിങ്ങളുടെ ലാഭത്തിനുവേണ്ടി വർത്തിക്കും. കൂടാതെ വിദേശത്ത് നിന്നോ അപ്രതീക്ഷിത മാർഗങ്ങൾ വഴിയോ നല്ല ഇടപാടുകൾ വന്നുചേരാം.

മേടം: ഇന്ന് മറ്റുള്ളവരുമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ മികവ് പുലര്‍ത്തുകയും അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശയങ്ങളും കാഴ്‌ചപ്പാടുകളും പ്രയോജനപ്രദങ്ങളായി ഭവിക്കും. മികച്ച സാമ്പത്തിക നേട്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അപകടങ്ങളും അസുഖങ്ങളും വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

ഇടവം: ഇന്ന് സന്തോഷകരവും ഉല്ലാസപ്രദവുമായ ഒരു ദിനമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. ഈ ദിനം നിങ്ങള്‍ ഉത്സാഹവാനും കഠിനാധ്വാനിയുമായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവുമായിരിക്കും. വൈകുന്നേരം നിങ്ങള്‍ സൗഹൃദസംഭാഷണവുമായി സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കും.

മിഥുനം: നിങ്ങൾക്ക് ഇന്ന് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടേക്കാം. നിങ്ങൾ എത്ര ക്ഷീണിതനും വേവലാതിക്കാരനുമാണെങ്കിലും അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും കണ്ടുമുട്ടുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. കഠിനാധ്വാനം ചെയ്യാനുള്ള നിങ്ങളുടെ മനോഭാവം നിങ്ങള്‍ക്ക് ഗുണകരമാകും. നിങ്ങളുടെ സാമ്പത്തിക സ്രോതസുകളിൽ ക്രമേണ കുറവുകൾ സംഭവിച്ചേക്കാം.

കര്‍ക്കടകം: തമാശകളും ഉല്ലാസങ്ങളും സുഹൃത്തുക്കളും എല്ലമായി ഇന്ന് നിങ്ങൾക്ക് നല്ല ഒരു ദിവസമായിരിക്കും. ഇന്ന് നിങ്ങൾ പൂർണ ഉന്മേഷവാന്മാരായിരിക്കും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു വിനോദ യാത്ര ആസൂത്രണം ചെയ്യും. ഇന്ന് നിങ്ങളുടെ ഭാര്യയോട് നിങ്ങൾക്ക് കൂടുതൽ സന്തോഷവും സംതൃപ്‌തിയും തോന്നുകയും അവരിൽ നിന്ന് ഒരു നല്ല വാർത്ത കേള്‍ക്കുകയും ചെയ്യും.

Leave a Comment

More News