ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ ഊര്‍ജ്ജസ്വലവും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിൻ്റെ എല്ലാ മേഖലയിലും വിജയം കൈവരിക്കുന്നതിന് നിങ്ങളെ സഹായിക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചേക്കും. അതിൽ നിരാശരാകരുത്. ഇന്നത്തെ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.
കന്നി: സ്ത്രീകള്‍ക്ക് മികച്ച ദിനമായിരിക്കും. ഏറ്റവും അടുപ്പമുള്ളവരെ ഇന്ന് സത്കരിക്കും. എന്നാൽ പ്രിയപ്പെട്ടവർ നിങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നൽകണമെന്നില്ല.
തുലാം: ഇന്ന് നിങ്ങളുടെ പ്രവൃത്തികൾ പൊതുജനശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും കഴിവുകളും ഇന്ന് അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന് മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ കൂടുതല്‍ വിജയത്തിലേക്ക് നയിക്കും.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് കാര്യങ്ങൾ മുൻകൂട്ടി കാണാൻ കഴിയും. നിങ്ങളുടെ ചിന്തകളെ മാത്രം വിശ്വസിക്കുക. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ഒപ്പമുള്ള സമയം നിങ്ങള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കുക.
ധനു: തൊഴിലിലെ നിങ്ങളുടെ അനായാസതയും അനുകൂല സമീപനവും സഹപ്രവര്‍ത്തകരിൽ അനുഭൂതി ഉണ്ടാക്കും. നിങ്ങളുടെ കഴിവിനെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുക. പുഞ്ചിരി കൂടുതല്‍ തിളക്കമുള്ളതാക്കുക. നിങ്ങള്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന് സമയം കണ്ടെത്തും.
മകരം: നിങ്ങളുടെ അസാധ്യമായ നര്‍മബോധം ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കും. ഭാവിയിലും നിങ്ങളോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാൻ നർമ ബോധത്തിനാകും. പ്രശ്നങ്ങള്‍ നിസാരമായി പരിഹരിക്കാനുള്ള നിങ്ങളുടെ കഴിവും മറ്റുള്ളവരില്‍ മതിപ്പുളവാക്കും.
കുംഭം: നിങ്ങൾക്ക് ഇന്ന് മികച്ച ദിനമായിരിക്കും. പ്രതിബദ്ധതയും കാര്യക്ഷമതയും നിറഞ്ഞ ദിനമായിരിക്കും. ഉച്ചയ്ക്ക് ശേഷം നിങ്ങള്‍ കൂടുതല്‍ ഉന്മേഷവാനാകും. മറ്റുള്ളവരുടെ ജോലി കൂടി ഏറ്റെടുത്ത് പൂർത്തിയാക്കും. അനുമോദനങ്ങള്‍ക്ക് നിങ്ങള്‍ പാത്രമാകും.
മീനം: നിങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നിയമപരമായ തര്‍ക്കങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഒരു തൃപ്തികരമായ തീരുമാനം ഉണ്ടാകും. സാമ്പത്തികമായി നല്ല ദിനമായിരിക്കും. നിങ്ങള്‍ കുടുംബകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. സംഗീതം, നൃത്തം എന്നിവയിൽ പങ്കെടുക്കും.
മേടം: സർഗധനർക്ക് മികച്ച ദിനം. കവിതകള്‍ എഴുതാനും കലാസൃഷ്ടിക്ക് രൂപം നല്‍കാനും ഇന്ന് നല്ല ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ തികച്ചും സന്തോഷപ്രദമായിരിക്കും. സ്കൂൾ കാലത്തെ സുഹൃത്തിനെ കാണാൻ ഇട വരും. മേലുദ്യോഗസ്ഥരോടൊപ്പം ജോലിചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. എതിരാളികളുമായുള്ള അഭിപ്രായവ്യത്യാസം വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. അത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
ഇടവം: ഇന്ന് ശരാശരി ദിവസമായിരിക്കും. അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകും. സ്ഥാവര സ്വത്തുക്കളെ സംബന്ധിച്ച ഇടപാടുകളില്‍നിന്നും ഇന്ന് അകന്നു നില്ക്കുക. അശുഭചിന്തകള്‍ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ലകാലത്തിന്റെ തുടക്കമാണ്. അതുകൊണ്ട് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുക. സർഗപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് മനസിന് ഉന്മേഷം പകരും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാന്‍ സാധ്യത.
മിഥുനം: ഈ ദിനം നിങ്ങള്‍ വളരെ ചിന്താമഗ്നനായിരിക്കും. ആനന്ദത്തിന് വേണ്ടിയുള്ള നിങ്ങളുടെ ആഗ്രഹം സഫലമാക്കപ്പെടും. പ്രവര്‍ത്തന മേഖലയില്‍ കൂടുതല്‍ മികവ് പ്രകടിപ്പിക്കാനാകും.
കര്‍ക്കടകം: കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ അന്തസും അഭിമാനവും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കും. പുതിയ ഉയരങ്ങള്‍ കീഴടക്കാൻ സാധിക്കും. ആസ്വാദനത്തിനും മറ്റുമായി നിങ്ങളുടെ കഴിവുകള്‍ നിങ്ങള്‍ വിനിയോഗിക്കും. ഉത്സാഹവും കളിചിരിയും നിറഞ്ഞ ഒരു ദിനമായിരിക്കും നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത്.
