ചിങ്ങം: ഇന്ന് പൂർത്തിയാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങള്‍ക്ക് അമ്പരപ്പ് ഉണ്ടായേക്കാം. എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ കര്‍ത്തവ്യം പൂർത്തീകരിക്കാൻ നിങ്ങളെ സഹായിക്കും. അകലെയുള്ള വ്യക്തിയുമായി ബന്ധം സുദൃഢമാക്കും. ഈ ബന്ധം ഭാവിയില്‍ ഗുണകരമായേക്കും. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഇന്നത്തെ ദിവസം ഫലം ഉണ്ടായെന്ന് വരില്ല.
കന്നി: ഇന്നത്തെ ദിവസം ശുഭകരമായ കാര്യങ്ങൾ കേൾക്കാൻ ഇടവരും. നിങ്ങളുടെ മൃദുഭാഷയോടുള്ള സംസാരിക്കുന്ന സമീപനം മറ്റുള്ളവരിൽ പ്രീതി ഉളവാക്കും. നിങ്ങൾക്ക് പുരോഗമനമുണ്ടായതായി അനുഭവപ്പെടും. നിങ്ങൾക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും.
തുലാം: ഇന്ന് നിങ്ങൾ കോപം നിയന്ത്രിക്കാൻ ശ്രമിക്കുക. അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. കുടുംബാംഗവുമായി കലഹത്തിന് സാധ്യത. ശാരീരികമായ അസുഖങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം.
വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യ ദിവസമായിരിക്കും. നിങ്ങളൾ ആഗ്രഹിക്കുന്ന എല്ലാ സന്തോഷങ്ങളും ഇന്ന് നിങ്ങള്‍ക്ക് കൈവരും. വിവാഹത്തിന് ശുഭകരമായ ദിവസം. പണമിടപാടുകാര്‍ക്ക് കാര്യമായ നേട്ടമുണ്ടാകും. മേലധികാരികള്‍ നിങ്ങളുടെ പ്രവര്‍ത്തനത്തില്‍ അതീവ സംതൃപ്തി പ്രകടിപ്പിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇന്ന് അവസരമുണ്ടായേക്കാം.
ധനു: നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കും. ചില പ്രധാന ചർച്ചകൾക്കായി നിങ്ങൾക്ക് സമയം കണ്ടെത്തേണ്ടി വരും.
മകരം: ഇന്നത്തെ ദിവസം ശരാശരിയായിരിക്കും. എങ്കിലും പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഇത് നല്ല ദിവസമാണ്. നിങ്ങളുടെ സർഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കും. കല, സാഹിത്യം തുടങ്ങിയ മേഖലകളില്‍ നിങ്ങള്‍ക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞേക്കും. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഉദാസീനതയും അസ്വസ്ഥതയും അനുഭവപ്പെടും. ഇന്ന് നിങ്ങളുടെ ആരോഗ്യം തൃപ്തികരമാകാൻ സാധ്യതയില്ല.
കുംഭം: നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുക. സഹപ്രവർത്തകരിൽ നിന്ന് നല്ല അനുഭവം ഉണ്ടാകില്ല. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ് നിങ്ങളുടെ സ്വന്തം ജോലി പൂർത്തിയാക്കാൻ നിങ്ങൾ ശ്രമിക്കുക.
മീനം: ഒരേ സമയം ഏൽപ്പിച്ച ജോലി ചെയ്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ആഗ്രഹിക്കുന്നതെന്തും നിങ്ങൾക്ക് ചെയ്യാനുള്ള അവസരം ലഭിക്കും. ഇന്ന് ലാഭമുണ്ടാകാനും സാധ്യത.
മേടം: തൊഴിൽപരമായി ചില നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. ഉത്സാഹം വർധിക്കും. എപ്പോഴും മികച്ചവരാകാൻ താത്പര്യപ്പെടും. സമ്പന്നമായ ഓഹരികൾ ലഭിക്കാൻ സാധ്യത.
ഇടവം: ഇന്ന് നിങ്ങളുടെ ഉയര്‍ന്ന ചിന്തകള്‍, മധുരഭാഷണം എന്നിവ മറ്റുള്ളവരില്‍ മതിപ്പുളവാക്കും. വിവേകത്തോടെ പെരുമാറണം. മധുരഭാഷണങ്ങള്‍കൊണ്ട് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ചർച്ചകൾ, സംവാദങ്ങള്‍ എന്നിവയില്‍ ഇന്ന് നിങ്ങള്‍ തിളങ്ങും. നിങ്ങളുടെ പ്രവര്‍ത്തനത്തിന് ഉദ്ദേശിച്ച ഫലം പെട്ടെന്നുണ്ടായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് സാധ്യത. ഇന്ന് സാഹിത്യത്തില്‍ നിങ്ങള്‍ക്ക് താത്പര്യം തോന്നാം.
മിഥുനം: ഇന്ന് നിങ്ങളുടെ വീട്ടിൽ സന്തോഷവും ആഘോഷവും നിറയും. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കും. വീട് മെച്ചപ്പെടുത്തുന്ന പദ്ധതികളിൽ ആവേശത്തോടെ പങ്കെടുക്കും. നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ താത്പര്യം മനസിൽ കണ്ട് ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.
കര്‍ക്കിടകം: സന്തോഷവും ആനന്ദവും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. പുതിയ പദ്ധതികൾ ആരംഭിക്കും. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യത. നിങ്ങളുടെ പങ്കാളിയുമായി യാത്ര തയ്യായാറാക്കും. ഉത്സാഹവും ഊർജവും നിറഞ്ഞു നിൽക്കും.
