പെരിന്തൽമണ്ണ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട യൂത്ത് വളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്യാമ്പ് സ്മാർട്ട് 1000 യൂത്ത് ബീറ്റ്സ് എന്ന പേരിൽ ഇന്ന് പെരിന്തൽമണ്ണ പൂപ്പലം ദാറുൽ ഫലാഹ് സ്കൂളിൽ വച്ച് സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടന മൂല്യങ്ങളും, മതനിരപേക്ഷ ആശയങ്ങളും വെല്ലുവിളി നേരിടുന്ന പുതിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിദ്യാർത്ഥി യുവജനങ്ങളെ അണിനിരത്തി പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് യൂത്ത് ബീറ്റിന്റെ ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു.
ഇന്ത്യയിലെ പ്രധാന സർവകലാശാലകളിലും, ക്യാമ്പസുകളിലും നിരവധി മത്സര വിജയങ്ങൾ അടയാളപ്പെടുത്തിയ ഫ്രറ്റേണിറ്റി മൂവ്മെന്റിന് വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ ജയിപ്പിച്ചെടുക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്കും യൂത്ത് ബീറ്റ്സ് രൂപം നൽകും.
സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അമീൻ യാസിർ അധ്യക്ഷതവഹിക്കും. വി.ടി.എസ്ഉമർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തും ,
പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർഷാ നാസർ കിഴുപറമ്പിൽ, അഷ്റഫ് കൊണ്ടോട്ടി, ജംഷീൽ അബൂബക്കർ, സി.എച്ച് മുഖീമുദ്ധീൻ, സാലിഹ് കൊടപ്പന, കെ.പി. ഹാദീഹസൻ , സാബിറ ശിഹാബ്, സുജിത് പി, അൽതാഫ് ശാന്തപുരം, ഷിബാസ് പുളിക്കൽ, അനീസ് കൊണ്ടോട്ടി, ഹംന സി.എച്ച്, മാഹിർ വികെ, ഷജറീന വേങ്ങര, ജംഷീർ ചെറുകോട്, സഫ്‌വാൻ വലമ്പൂർ, എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും.
പങ്കെടുത്തവർ:
വി ടി എസ് ഉമർ തങ്ങൾ ( ജില്ലാ പ്രസിഡൻ്റ്)
അഡ്വ. അമീൻ യാസിർ (ജില്ലാ ജനറൽ സെക്രട്ടറി)
ഹാദി ഹസ്സൻ കെപി (ജനറൽ സെക്രട്ടറി)
അൽത്താഫ് എം ഇ (ജില്ലാ സെക്രട്ടറി)
