പാസ്റ്റർ ജെയിംസ് ജോർജ് ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭ സീനിയർ ശുശ്രൂഷകൻ

ഫ്ളോറിഡ: ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമുഖ സഭകളിൽ ഒന്നായ ലേക്ക് ലാൻഡ് എബനേസർ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ജെയിംസ് ജോർജ് ചുമതലയേറ്റു. 7 വർഷം സഭയുടെ സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ തോമസ് വി. കോശി വിരമിച്ച ഒഴിവിലേക്കാണ് പാസ്റ്റർ ജെയിംസ് ജോർജ് നിയമിതനായത്.

അടൂർ സ്വദേശിയായ പാസ്റ്റർ ജെയിംസ് ജോർജ് ഡാളസ് റ്റാബർനാക്കൾ ഐ.പി.സി സഭാംഗമാണ്. ഡാളസ് ക്രിസ് വെൽ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഭാര്യ: ജോയ്സ്. മക്കൾ: ജോബിൻ, ജസ്റ്റിൻ.

സഭയുടെ അസോസിയേറ്റ് പാസ്റ്റർ ജോഷ്വാ മുതലാളി, സഭ സെക്രട്ടറി റെജി വർഗീസ്, സഹ ശുശ്രൂഷകന്മാർ, ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേത്യത്വം നൽകി. റീജൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആശംസ അറിയിച്ചു.

Leave a Comment

More News