കൃത്രിമ ഇലയിലും കൃത്രിമം!

ഹൂസ്റ്റൺ: കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത പേപ്പർ ഇലകളിലും കൃത്രിമം.! ഹൂസ്റ്റണിലെ ഒരു സംഘടനയുടെ ഓണാഘോഷ പരിപാടിയിൽ ഓണസദ്യ വിളമ്പുന്നതിനിടയിലാണ് ഇലയിലെ കൃത്രിമം കണ്ടെത്തിയത്.

വാഴയിലയിൽ ഓണം ഉണ്ടു ശീലിച്ച മലയാളിക്ക്, വാഴയില ഇല്ലെങ്കിലും അതേ ആകൃതിയിലുള്ള പേപ്പർ ഇലയിൽ സദ്യ കഴിച്ച് ഓണത്തിൻറെ ഓർമ്മകൾ അയവിറക്കാനാണ് സ്വദേശത്തു നിന്ന് ഇത്തരം ഇലകൾ എത്തിച്ചത്. എന്നാൽ കെട്ടുകണക്കിന് വന്ന പേപ്പർ ഇലകൾ പലതും കീറിപ്പോയതും സെല്ലോ ടേപ്പ് ഒട്ടിച്ച് കീറൽ മാറ്റാൻ ശ്രമിച്ചിരിക്കുന്നതുമാണ് ശ്രദ്ധയിൽപ്പെട്ടത്.

എന്തിലും, ഏതിലും പച്ച വെള്ളത്തിൽ പോലും മായം ചേർത്ത് ശീലിച്ച നമ്മൾ ഇനി എന്നാണാവോ ഇതിൽ നിന്നും മോചനം നേടുന്നത്?

Leave a Comment

More News